Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പട്ടിക: ഒരു...

പൗരത്വ പട്ടിക: ഒരു ലക്ഷം ഗൂർഖകൾ പുറത്തെന്നത്​ അപവാദ പ്രചരണമെന്ന്​ ബി.ജെ.പി എം.പി

text_fields
bookmark_border
raju-bista
cancel

ഡാർജലിങ്​: ഗൂർഖ സമുദായത്തിൽ പെട്ട ഒരു ലക്ഷം പേർ അസം പൗരത്വ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നത്​ അപവാദ പ്രചരണം മാത്രമാണെന്ന്​ ബി.ജെ.പി എം.പി രാജു ബിസ്​റ്റ.

ഒരു ലക്ഷം ഗൂർഖകൾ പട്ടികയിൽ നിന്ന്​ പുറത്തു പോയെന്ന്​ അപവാദ പ്രചരണമാണ്​. അതിന്​ യാതൊരു അടിസ്ഥാനവുമില്ല. ഈ എണ്ണം വെറും ഊഹം മാത്രമാണെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ അറിയിച്ചു. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞ്​ ഔദ്യോഗിക കണക്കുകൾ ലഭിച്ചു കഴിഞ്ഞാലേ എത്ര പേർ പട്ടികയിൽ നിന്ന്​ പുറത്തു പോയെന്ന്​ തീരുമാനിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ലക്ഷം ഗൂർഖകൾ പട്ടികയിൽ നിന്ന്​ ഒഴിവാക്കപ്പെട്ടുവെന്ന പ്രചാരണത്തോട്​ രാജു ബിസ്​റ്റ പ്രതികരിക്കണമെന്ന്​ ഗോർഖലാൻഡ്​ ടെറി​ട്ടോറിയൽ അഡ്​മിനിസ്​ട്രേഷൻ ചെയർമാൻ അനിത്​ താപ്പ ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും ഗൂർഖ സമുദായ നേതാവുമായ ചിറ്റിലാൽ ഉപാദ്ധ്യായയുടെ പേരമകൾ മഞ്​ജു ദേവി പൗരത്വ പട്ടികയിൽ നിന്ന്​ പുറത്തായെന്ന വിഷയവും അനിത്​ താപ്പ ഉയർത്തിയിരുന്നു.

അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട്​ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും​ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്​ത്​​ രാഷ്​ട്രീയ നേട്ടമുണ്ടാക്കാനാണ് ചില രാഷ്​ട്രീയ കക്ഷികൾ​ ശ്രമിക്കുന്നത്​. ഇൗ വിഷയത്തെ രാഷ്​ട്രീയവത്​ക്കരിക്കരുതെന്ന്​ താൻ അവരോട്​ അപേക്ഷിക്കുകയാണെന്നും രാജു ബിസ്​റ്റ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAssam NRCNRCgorkharaju bista
News Summary - rumours of 1 lakh gorkhas being left out of nrc roll untrue raju bista2 -india news
Next Story