ഡൽഹിയുടെ ഹൃദയത്തിൽ മോദി മാത്രം; നുണകളുടെ കൊട്ടാരം തകർക്കപ്പെട്ടിരിക്കുന്നു -അമിത് ഷാ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നുണയുടെ ഭരണം അവസാനിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ ബി.ജെ.പി വൻ തിരിച്ച് വരവ് നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡൽഹിയുടെ ഹൃദയത്തിൽ ഇപ്പോൾ പ്രധാനമന്ത്രി മോദി മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
നുണകളുടെ കൊട്ടാരം തകർക്കപ്പെട്ടിരിക്കുന്നു. ഡൽഹി വ്യാജ വാഗ്ദാനങ്ങൾ നൽകുന്നുവരെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവരുടെ ഗതിയെന്താവുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഡൽഹി തെരഞ്ഞെടുപ്പെന്നും അമിത് ഷാ പറഞ്ഞു. അഹങ്കാരത്തിന്റേയും അരാജകത്വത്തിന്റേയും അന്ത്യമാണ് ഡൽഹിയിൽ ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു.
മോദിയുടെ ഗ്യാരണ്ടിയിൽ ഡൽഹിയിലെ ജനങ്ങൾ വിശ്വാസമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലിനമായ യമുന നദി, മലിനജലം, തകർന്ന റോഡുകൾ, നിറഞ്ഞു കവിഞ്ഞ അഴുക്കുചാലുകൾ എന്നിവക്കെതിരെയാണ് ഡൽഹിയിലെ ജനങ്ങൾ വോട്ട് ചെയ്തത്. സ്ത്രീ സുരക്ഷയിലും സാധാരണ ജനങ്ങളുടെ ആത്മാഭിമാനത്തിലും സ്വയംതൊഴിലിന്റെ അനന്ത സാധ്യതകളിലും ഡൽഹി ലോകത്തിലെ ഏറ്റവും മികച്ച തലസ്ഥാനമായി ഡൽഹി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം ഉറപ്പിച്ച് കഴിഞ്ഞു. 48 സീറ്റുകളിൽ ജയിച്ചാണ് ബി.ജെ.പി അധികാരം ഉറപ്പിച്ചത്. ആം ആദ്മി പാർട്ടി 22 സീറ്റിലാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

