'കേന്ദ്ര സർക്കാർ നിയമം പിന്തുടരുന്നു, പശ്ചിമബംഗാളിൽ നിയമവാഴ്ച്ച തകർന്നു, അവർ ജനാധിപത്യ നടപടിക്രമങ്ങളിൽ വിശ്വസിക്കുന്നില്ല'- മമതക്കെതിരെ കേന്ദ്രമന്ത്രി
text_fieldsജെ.പി നദ്ദ
ന്യൂ ഡൽഹി: പശ്ചിമബംഗാളിൽ നിയമവാഴ്ച്ച തകർന്നെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ. സംസ്ഥാനത്തിന് നീതിന്യായ വ്യവസ്ഥയോടും തെരഞ്ഞെടുപ്പ് കമീഷനോടും ജനാധിപത്യ നടപടികളോടും ബഹുമാനമില്ലെന്നും നദ്ദ ആരോപിച്ചു. രാജ്യസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ വിമർശനം. സംസ്ഥാനത്ത് എസ്.ഐ.ആർ കാരണമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും സംസ്ഥാന സർക്കാർ തന്നെയാണ് കാരണമെന്നും നദ്ദ പറഞ്ഞു.
കേന്ദ്ര സർക്കാർ നിയമം പിന്തുടരുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് സുഖേന്ദു ശേഖർ റായുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴായിരുന്നു വിമർശനം. പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിന്റെ പേരിൽ നിർബന്ധിത നടപടികൾ അടിച്ചേൽപ്പിച്ചു എന്ന സുഖേന്ദുവിന്‍റെ വാക്കുകളാണ് നദ്ദയെ പ്രകോപിപ്പിച്ചത്.
"പശ്ചിമ ബംഗാളിൽ നിയമങ്ങളും ചട്ടങ്ങളും നിയമവാഴ്ചയും തകർന്നിരിക്കുന്നു. അവർക്ക് ജനാധിപത്യ നടപടിക്രമങ്ങളോട് ബഹുമാനമില്ല. രാഷ്ട്രീയ മാനദണ്ഡങ്ങളോട് അവർക്ക് ബഹുമാനമില്ല. അവർ ജനാധിപത്യ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നില്ല. അവർ ജുഡീഷ്യറിയെ പോലും ഭീഷണിപ്പെടുത്തുന്നു" നദ്ദ പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
ഇന്ത്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി തെരുവിലിറങ്ങിയിരിക്കുന്നു എന്ന വസ്തുത പരിശോധിക്കണമെന്നും സുഖേന്ദു ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും കഴിഞ്ഞ അഞ്ച് ദിവസമായി മുഖ്യമന്ത്രി തെരുവിലിറങ്ങിയിരിക്കുന്നത് എന്തിനാണെന്ന് കണ്ടെത്താൻ കേന്ദ്ര സർക്കാർ പ്രതിനിധി സംഘത്തെ അയക്കണം.
എസ്.ഐ.ആറിന്റെ പേരിൽ പശ്ചിമ ബംഗാളിൽ മാത്രം ഈ നിർബന്ധിത നടപടികൾ സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്തണമെന്ന് സർക്കാറിനോട് അഭ്യർത്ഥിക്കാനുണ്ടെന്നും സുഖേന്ദു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

