Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി സിഖ് ജനതയുടെ മുറിവിൽ ഉപ്പ് പുരട്ടുന്നു; നവംബർ ഒന്നിലെ റാലിക്കെതിരെ ബിജെപി

text_fields
bookmark_border
രാഹുൽ ഗാന്ധി സിഖ് ജനതയുടെ മുറിവിൽ ഉപ്പ് പുരട്ടുന്നു; നവംബർ ഒന്നിലെ റാലിക്കെതിരെ ബിജെപി
cancel

ന്യൂഡൽഹി: വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) ക്രമക്കേടുകൾക്കെതിരെ 'ഇൻഡ്യ' മുന്നണി നടത്തുന്ന മഹാറാലിയുടെ തിയതി മാറ്റാൻ തയ്യാറാകാത്ത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബി.ജെ.പി എം.പി രവി ശങ്കർ പ്രസാദ്. നവംബർ 1ന് റാലി നടത്തുന്നത് സിഖ് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി മനപ്പൂർവം സിഖ് ജനങ്ങളുടെ മുറിവിൽ ഉപ്പ് പുരട്ടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധി എന്തിനാണ് നവംബർ ഒന്നിന് തന്നെ റാലി നടത്തണമെന്ന് നിർബന്ധം പിടിക്കുന്നതെന്നും രവി ശങ്കർ പ്രസാദ് ചോദിച്ചു. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"നവംബർ ഒന്നിന് തന്നെ റാലി നടത്തുമെന്ന് നിർബന്ധം പിടിക്കുന്നതിലൂടെ രാഹുൽ ഗാന്ധി സിഖ് സമൂഹത്തിന്റെ മുറിവേറ്റ വികാരങ്ങൾക്ക് മേൽ മനപ്പൂർവം ഉപ്പ് പുരട്ടാൻ ശ്രമിക്കുകയാണ്. റാലി മാറ്റിവെക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. ഇതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. മിസ്റ്റർ രാഹുൽ ഗാന്ധി, എന്തുകൊണ്ട് നവംബർ ഒന്നാം തീയതി തന്നെ? അന്ന് തന്നെ റാലി നടത്തണമെന്ന നിങ്ങളുടെ ഈ വാശിക്ക് പിന്നിലെ കാരണമെന്താണ്? നിങ്ങൾ എന്ത് സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നത്?," രവി ശങ്കർ പ്രസാദ് പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെതുടർന്ന് ഡൽഹിയിൽ നടന്ന 1984 ൽ നവംബർ ഒന്നിനാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിന്റെ വാർഷിക ദിനമായ നവംബർ 1 ന് രാംലീല മൈതാനത്ത് ഇന്ത്യ മുന്നണിയുടെ റാലി നടത്തുന്നതിലൂടെ രാഹുൽ ഗാന്ധി സിഖ് സമുദായത്തിന്റെ വികാരങ്ങൾ മാനിക്കുന്നില്ലെന്നും രവി ശങ്കർ പ്രസാദ് ആരോപിച്ചു.

ഇൻഡ്യ സഖ്യത്തിലെ പലരും ഈ തീരുമാനത്തിൽ തൃപ്തരല്ലെന്നും ഈ വിഷയം ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ 22ന് ഒരു വെർച്വൽ മീറ്റിങ് നടത്തുന്നതായും ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. റാലി മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്നും നിർദേശമുണ്ട്. ഇത് രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഏതെങ്കിലും കാര്യത്തിൽ അദ്ദേഹം തീരുമാനമെടുത്താൽ, ആരുടെയും അഭിപ്രായങ്ങൾ കേൾക്കാൻ രാഹുൽ തയ്യാറാകില്ല. താൻ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടക്കണമെന്ന് വാശിപിടിക്കുന്ന അദ്ദേഹം, സിഖ് സമൂഹത്തിന്റെ വികാരങ്ങളെ ക്രൂരമായി പരിഹസിക്കുകയാണെങ്കിലും തന്റെ തീരുമാനവുമായി മുന്നോട്ട് പോകും," രവി ശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

അതേസമയം, നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ പ്രഖ്യാപിച്ച മഹാറാലി നവംബർ 10-ന് ശേഷത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി രാഹുൽ ഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്. റാലി മൂലം ദീപാവലി വ്യാപാര സീസണിൽ തലസ്ഥാനത്ത് 10,000 കോടി രൂപയുടെ ഭീമാകാരമായ ബിസിനസ് നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയലാണ് കത്ത് അയച്ചത്.

നവംബർ ആറിന് ധൻതേരസും എട്ടിന് ദീപാവലിയും പത്തിന് ഭായ് ദൂജും ആഘോഷിക്കാനിരിക്കെ, രാംലീല മൈതാനത്തിന് ചുറ്റുമുള്ള മൊത്ത-ചില്ലറ വ്യാപാര മേഖലകളിലേക്ക് എത്തുന്ന ഉപഭോക്താക്കളുടെ വരവിനെ രാഷ്ട്രീയ റാലി സാരമായി ബാധിക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "Attempt to rub salt in wounded Sikh community": BJP's Ravi Shankar Prasad slams Rahul Gandhi’s Nov 1 rally call
Next Story