Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​വ​രാ​വ​കാ​ശ...

വി​വ​രാ​വ​കാ​ശ നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ രാജ്യസഭയിൽ അവതരിപ്പിച്ചില്ല

text_fields
bookmark_border
parliament
cancel

ന്യൂ​ഡ​ൽ​ഹി: പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച്​ ലോക്​സഭയിൽ പാസാക്കിയ വി​വ​രാ​വ​കാ​ശ നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ഇന ്ന്​ രാജ്യസഭയിൽ അവതരിപ്പിച്ചില്ല. തിങ്കളാഴ്​ചയാണ്​ പ്ര​തി​പ​ക്ഷ​ത്തി​​​െൻറ എ​തി​ർ​പ്പ്​ വോ​ട്ടി​നി​ട്ടു ത​ള്ളി (218-79) ലോക്​സഭയിൽ ബിൽ പാസാക്കിയത്​. ബുധനാഴ്​ച രാജ്യസഭയിലും ബിൽ അവതരിപ്പിക്കുമെന്നാണ്​ അറിയിച്ചിരുന്നത് ​.

വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​മാ​ർ​ക്ക്,​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ണ​ർ​മാ​ർ​ക്കു ത​ത്തു​ല്യ​മാ​യ പ​ദ​വി​യും ശ​മ്പ​ള​വും അ​നു​വ​ദി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ നി​ല​വി​ലു​ള്ള ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​ത​ട​ക്കം വി​വി​ധ ഭേ​ദ​ഗ​തി​ക​ളാ​ണ്​ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത്. പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷ​മ​ല്ല, സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന സ​മ​യം​വ​രെ എ​ന്നാ​ക്കി. സേ​വ​ന, വേ​ത​ന വ്യ​വ​സ്​​ഥ​ക​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും.

ജ​നാ​ധി​പ​ത്യ​ത്തി​ലെ വ​ലി​യ നേ​ട്ട​മാ​യി​രു​ന്ന വിവരാവകാശ നി​യ​മ​ത്തെ മാ​റ്റു​ക​യാ​ണ്​ ഭേ​ദ​ഗ​തി​വ​ഴി ചെ​യ്യു​ന്ന​തെ​ന്ന്​ ചൂണ്ടിക്കാട്ടി വൻപ്രതിഷേധമാണ്​ ഉയർന്നത്​. എന്നാൽ ക​മീ​ഷ​​​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ ക്ര​മ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ്​ ചെ​യ്യു​ന്ന​തെന്നാണ്​ സ​ർ​ക്കാ​ർ പ​ക്ഷം.

2005ലാണ്​ വി​വ​രാ​വ​കാ​ശ നി​യ​മം നിലവിൽ വന്നത്​. ഭരണസുതാര്യത പൗരൻമാർക്ക്​ മുന്നിൽ തെളിയിക്കാാനുള്ള വിപ്ലവകരമായ ചുവടുവെപ്പായാണ്​ ആർ.ടി.ഐ ആക്​റ്റിനെ കണക്കായിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Right to InformationRajya Sabhartiindia news
News Summary - RTI Amendment Bill to be taken up in Rajya Sabha- India news
Next Story