തെലങ്കാനയിൽ വിവരാവകാശ പ്രവർത്തകനെ കൊന്നു; മൂന്നു പേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ ജൻഗാവ് ജില്ലയിൽ വിവരാവകാശ പ്രവർത്തകനായ റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടു വാടകക്കൊലയാളികളും ക്വട്ടേഷൻ കൊടുത്തയാളും അറസ്റ്റിലായി. നല്ല രാമകൃഷ്ണയ്യ (70) എന്ന വിവരാവകാശ പ്രവർത്തകനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ജി. അഞ്ചയ്യ എന്നയാളും രണ്ടു വാടകക്കൊലയാളികളും അറസ്റ്റിലായത്.
ഒരു ഭൂമി തർക്കത്തിൽ അഞ്ചയ്യക്കെതിരെ നല്ല രാമകൃഷ്ണയ്യ അധികാരികൾക്കു പരാതി നൽകിയിരുന്നു. ഒപ്പം പ്രതിക്കെതിരായ നിരവധി വിവരാവകാശ രേഖകളും വാങ്ങിയെടുത്തിരുന്നു. ഇതേ തുടർന്നുണ്ടായ വിരോധത്തിൽ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

