Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം യുവാവിന്​...

മുസ്​ലിം യുവാവിന്​ നന്ദി പറഞ്ഞ്​ ആർ.എസ്​. എസ്​ പ്രവർത്തക​െൻറ കുടുംബം​ 

text_fields
bookmark_border
rss-workers-family--thanked-abdul-rouf
cancel

മതസ്​പർധ മൂലം നിരന്തരം പ്രശ്​നങ്ങൾ കലുഷിതമായ ദക്ഷിണ കർണാടകയിൽനിന്ന്​ മനുഷ്യ സ്​നേഹത്തി​​​െൻറ മണമുള്ള വാർത്ത. അജ്​ഞാതരുടെ കുത്തേറ്റു വീണ ആർ.എസ്​.എസുകാരനെ ജാതിയും മതവും രാഷ്​ട്രീയവും നോക്കാതെ രക്ഷിക്കാൻ ശ്രമിച്ച മുസ്​ലിം യുവാവാണ്​ വാർത്തയിലെ താരം. തീര​േദശ കർണാടകയിലാണ്​ സംഭവം. ദക്ഷിണ കർണാടകയിലെ ബന്ദ്​വാൽ താലൂക്കിൽ പഴക്കച്ചവടക്കാരനായ 33കാരൻ അബ്​ദുൾ റൗഫി​െന ആർ.എസ്​.എസ്​ പ്രവർത്തക​ൻ ശരത്​ മദിവാലയുടെ കുടുംബം ദൈവത്തെ പോലെയാണ്​ കാണുന്നത്​. അജ്​ഞാതരുടെ കുത്തേറ്റു വീണ തങ്ങളു​െട മകനെ ഒരു മടിയും കൂടാതെ ആശുപത്രിയി​െലത്തിക്കാൻ ൈധര്യം കാണിച്ച റൗഫ്​ അവർക്ക്​ ദൈവത്തെ പോലെ തന്നെയാണ്​. 

ജൂലൈ നാലിനാണ്​ സംഭവം. ബംഗളൂരു ചിക്മംഗലൂർ റോഡിലെ തിരക്കേറിയ അങ്ങാടിയിലാണ്​ ആർ.എസ്​.എസ്​ പ്രവർത്തകനായ ശരത്​ മദിവാലയുടെ അലക്കുശാല പ്രവർത്തിക്കുന്നത്​.  അലക്കുകടക്ക്​ സമീപത്തു തന്നെ പഴക്കച്ചവടം നടത്തുകയാണ്​ അബ്​ദുൾ റൗഫ്​. ജൂലൈ നാലിന്​ രാത്രി 8.30ഒാ​െട ഇൗ കടയിലേക്ക്​ അജ്​ഞാതനായ ഒരാൾ അതിക്രമിച്ചു കയറി ശരത്തിനെ കുത്തിമുറിവേൽപ്പിക്കുകയായിരുന്നു. 

സംഭവമറിഞ്ഞ റൗഫ്​ ഒാടി​െയത്തി ശരത്തിനെ ത​​​െൻറ ഒാേട്ടാറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ശരത്തിനെ രക്ഷിക്കാനുള്ള റൗഫി​​​െൻറ ശ്രമത്തെ വിഫലമാക്കിക്കൊണ്ട്​ ജൂലൈ എട്ടിന്​ ശരത്​ മരിച്ചു. ശരത്തി​​​െൻറ വീട്ടുകാർ റൗഫി​​​െൻറ സേവനത്തെ പ്രകീർത്തിക്കുന്നു. ഞങ്ങൾക്ക്​ റൗഫിനെ നേരത്തെ അറിയാം. ഞങ്ങളുടെ മക​െന ആശുപത്രിയിൽ എത്തിച്ച റൗഫിനോട്​ നന്ദിയുണ്ടെന്നും ശരത്തി​​​െൻറ പിതാവ് തനിയപ്പ പറഞ്ഞു. 

മൂന്നാഴ്​ചക്കുള്ളിൽ ദക്ഷിണ കർണാകയിൽ നടന്ന രണ്ടാമത്തെ രാഷ്​ട്രീയ കൊലപാതകമാണ്​ ശരത്തി​​​െൻറത്​. സോഷ്യൽ ഡെമോക്രറ്റിക്​ പാർട്ടി പ്രവർത്തകൻ അഷ്​റഫി​​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ടാണ്​ ശരത്തി​​​െൻറ കൊല നടന്ന​െതന്ന്​ ​െപാലീസ്​ കരുതുന്നു. 

സംഭവത്തെ കുറിച്ച്​ റൗഫ്​ ഒാർക്കുന്നതിങ്ങനെ. അലക്കു ശാലക്ക്​ സമീപത്തുള്ള പലചരക്കു കട നടത്തുന്ന പ്രവീണി​​​െൻറ നിലവിളി കേട്ടാണ്​ താൻ ഒാടി​െചല്ലുന്ന​െതന്ന്​ റൗഫ്​. ശരത്തിനെ ആരോ കുത്തി​െയന്നും ചോരയിൽ കുളിച്ചു കിടക്കുകയാണെന്നുമുള്ള നിലവിളിയാണ്​ കേട്ടത്​. ഒാടിച്ചെന്നപ്പോഴേക്കും സമീപത്തുള്ള കടക്കാരും എത്തിയിരുന്നു. അവനെ ആശുപത്രിയിൽ കൊണ്ടു പോകാൻ വേണ്ടി തങ്ങൾ പല വാഹനങ്ങളെയും വിളിച്ചു. ആരും തയാറായില്ല. ഒടുവിൽ പച്ചക്കറി കൊണ്ടുവരാൻ ഉപയോഗിക്കുന്ന ത​​​െൻറ ഒാ​േട്ടായിലാണ്​ ആശുപത്രിയിലേക്ക്​ കൊണ്ടു​േപായത്​. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ദിവസങ്ങൾക്ക്​ ശേഷം ശരത്​ മരണത്തിനു കീഴടങ്ങുകയായിരുന്നു.  

ശരത്തിനെ 14 വർഷമായി അറിയാമെന്ന്​ റൗഫ്​ പറയുന്നു. കടുത്ത സൗഹൃദമല്ലെങ്കിലും പരസ്​പരം നന്നായി അറിയാം. ഇൗദിനും ദീപാവലിക്കും ആശംസകളും മധുരവും പങ്കുവെക്കാറുണ്ട്​. ശരത്​ ആർ.എസ്​.എസ്​ പ്രവർത്തകനാ​െണന്ന്​ അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ശരത്​ 40 വർഷമായി അലക്കുകട നടത്തുന്ന തനിയപ്പയുടെ മകനാണെന്നും റൗഫ്​ പറഞ്ഞു നിർത്തുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakarss workermalayalam newsmuslim man
News Summary - rss worker's family thanked muslin youth -india news
Next Story