Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏറ്റവുംവലിയ 'മോദി...

ഏറ്റവുംവലിയ 'മോദി ഭക്​തനും' കോവിഡ്​ ബാധിച്ച്​ ദാരുണാന്ത്യം; എന്തിന്​​ ഇങ്ങിനൊരു പ്രധാനമന്ത്രിയെന്ന്​​ കുടുംബം

text_fields
bookmark_border
RSS worker Modi followed on Twitter dies of Covid
cancel

ആഗ്ര: ഏറ്റവുംവലിയ മോദി ഭക്​തൻ എന്ന്​ അഭിമാനിച്ചിരുന്ന 42കാരനും മാതാവിനും കോവിഡ്​ ബാധിച്ച്​ ദാരുണാന്ത്യം. ആഗ്ര സ്വദേശി അമിത്​ ജയ്​സ്വാളും മാതാവ്​ രാജ്​ കമൽ ജയ്​സ്വാളുമാണ്​ മഥുര ആശുപത്രിയിൽ മരിച്ചത്​. കോവിഡ്​ ബാധിതനായി 10 ദിവസങ്ങൾക്കുശേഷമാണ്​ അമിത്​ മരിച്ചത്​. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാതാവും മരിച്ചു. കോവിഡ്​ ബാധിച്ച്​ ആദ്യ ദിവസം ഇവർക്ക്​ ആഗ്രയിൽ ആശുപത്രി കിടക്ക ലഭിച്ചിരുന്നില്ല. പിന്നീട്​ മഥുരയിലെ സ്വകാര്യ ആശുപത്രിയായ നിയതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


ചികിത്സയുടെ അവസാന ദിവസങ്ങളിൽ അമിതിനും മാതാവിനുമായി​ റെംഡിസീവർ മരുന്ന്​ ഡോക്​ടർമാർ ആവശ്യ​പ്പെട്ടിരുന്നു. എന്നാൽ ഇവ ലഭിച്ചിരുന്നില്ല. തുടർന്ന്​ സഹോദരി അമിതി​െൻറ ട്വിറ്റർ അകൗണ്ടിലൂടെ സഹായം അഭ്യർഥിച്ച്​ ട്വീറ്റ്​ ചെയ്​തു. ട്വീറ്റിൽ പ്രധാനമന്ത്രി മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ടാഗ്​ ചെയ്​തിരുന്നു. എന്നാൽ ആരുടെഭാഗത്തുനിന്നും സഹായമൊന്നും ലഭിച്ചില്ല. ആർ.എസ്​.എസ്​ പ്രവർത്തകൻ കൂടിയായിരുന്ന അമിതിനെ നരേന്ദ്രമോദി ട്വിറ്ററിൽ പിന്തുടർന്നിരുന്നു. ഇക്കാര്യം അമിത്​ സ്വന്തം ട്വിറ്റർ പ്രൊഫൈലിൽ അഭിമാനപൂർവ്വം പങ്കുവച്ചിരുന്നു. അമിതിനെ കുടുംബാംഗങ്ങളും നാട്ടുകാരും മോദി ഭക്​തൻ എന്നാണ്​ വിളിച്ചിരുന്നത്​. അമിതി​െൻറ വാട്​സ്​ ആപ്പ്​ ഡിസ്പ്ലേ ഫോട്ടോ മോദിയുടേതായിരുന്നു. സ്വന്തം കാറിന്​ പിന്നിൽ വർഷങ്ങളായി മോദിയുടെ വലിയ പോസ്​റ്ററും അമിത്​ ഒട്ടിച്ചുവച്ചിട്ടുണ്ടായിരുന്നു.

സഹായം അഭ്യർഥിച്ച്​ സഹോദരി ചെയ്​ത ട്വീറ്റ്​

'മോദിക്കും യോഗിക്കും എതിരായി ഒരുവാക്കുപോലും കേൾക്കുന്നത്​ അവന്​ ഇഷ്​ടമല്ലായിരുന്നു. അവരെ പരോക്ഷമായെങ്കിലും ആരെങ്കിലും വിമർശിച്ചാൽ അവരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു'-ജയ്‌സ്വാളി​െൻറ മൂത്ത സഹോദരി സോനു അലാഗ് പറഞ്ഞു. അമിതി​െൻറ മരണദിവസംതന്നെ കാറിന്​ പിന്നിലുള്ള മോദിയുടെ പോസ്​റ്റർ സോനുവും ഭർത്താവ് രാജേന്ദ്രയും ചേർന്ന്​ വലിച്ചുകീറി എറിഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നിസ്സംഗതയെ ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന്​ ഇവർ പറയുന്നു.

'അമിത്​ മോദിക്കായി ജീവിച്ചു. മോദി അമിതിനായി എന്തുചെയ്​തു. ഇങ്ങിനൊരു പ്രധാനമന്ത്രി നമ്മുക്ക്​ എന്തിനാണ്'-രാജേന്ദ്ര 'ദി പ്രിൻറ്'​നോട് ചോദിക്കുന്നു. ബോർഡുകളും ബാനറുകളും നിർമിക്കുന്ന ബിസിനസ്സായിരുന്നു അമിതിന്​. കുട്ടിക്കാലംമുതൽ ആർ.എസ്​.എസുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്നു. ആഗ്രയിലും പരിസരത്തുമുള്ള ആർ‌എസ്‌എസ് ശാഖകൾ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തി​െൻറ പ്രവർത്തനം -സോനു അനുസ്​മരിച്ചു.

അമിതി​െൻറ വാട്​സ്​ആപ്പ്​ പ്രൊഫൈൽ ഫോ​േട്ടാ

2020 ഡിസംബറിൽ അമിത്​ രാമ ക്ഷേത്രം നിർമിക്കുന്ന പ്രദേശത്തേക്ക്​ യാത്ര ചെയ്​തിരുന്നു. അന്ന്​ നഗരത്തിലുടനീളം എൽഇഡി പിടിപ്പിച്ച 'രാമജന്മഭൂമി'എന്ന് എഴുതിയ ബോർഡുകളും സ്ഥാപിച്ചു. സൗജന്യമായിട്ടാണ്​ ഇത്​ ചെയ്​തത് ​-സോനു പറഞ്ഞു. 'ആർ‌എസ്‌എസിലെ ഏറ്റവും കഠിനാധ്വാനിയായ അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ആർ‌എസ്‌എസുകാരനാണെന്ന്​ പറയാൻ അയാൾക്ക്​ അതിയായ സന്തോഷമുണ്ടായിരുന്നു'-ആഗ്ര, വിജയ് നഗർ ആർ‌എസ്‌എസ് വിഭാഗം മേധാവി അമിത് ഗുപ്​ത പറയുന്നു. പകർച്ചവ്യാധികൾക്കിടയിൽ ഇ-ശാഖ സംഘടിപ്പിച്ചതിന് കഴിഞ്ഞ ഏപ്രിലിൽ ആഗ്രയിൽ നിന്നുള്ള മറ്റ് ആർ‌എസ്‌എസ് സന്നദ്ധ പ്രവർത്തകർക്കൊപ്പം അമിതിനേയും ആദരിച്ചിരുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.

അമിതി​െൻറ ട്വിറ്റർ ബയോ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAmit JaiswalRSS worker death#Covid19
Next Story