രാമേക്ഷത്രം: നിയമനിർമാണം നടത്തിയിെല്ലങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി -ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: രാമക്ഷേത്രത്തിന് മോദി സർക്കാർ ഇതുവരെ നടത്തിയ നീക്കങ്ങൾ മതിയാവില്ലെന്ന് ആർ.എസ്.എസ്. കോടതിയിൽനിന്നും വിഷയം പാർലമെൻറിൽ എത്തിച്ച് നിയമനിർമാണം നടത്തിയിെല്ലങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുമെന്നാണ് ആർ.എസ്.എസ് വൃത്തങ്ങളുടെ നിലപാട്. രാമക്ഷേത്രം നിർമിക്കാനുള്ള ഭൂമി സംബന്ധിച്ച തർക്കം തീർപ്പാക്കാതെ സുപ്രീംകോടതി നീട്ടികൊണ്ടുപോകുന്നതിനാൽ ഇനിയും കാത്തുനിൽക്കരുതെന്ന് ആർ.എസ്.എസ് അറിയിച്ചിട്ടുണ്ട്.
എത്രയുംപെെട്ടന്ന് രാമേക്ഷത്രത്തിനായി പാർലമെൻറിൽ നിയമ നിർമാണം നടത്തണമെന്നാണ് അവരുടെ ആവശ്യം. രാജ്യസഭ അംഗമായ ആർ.എസ്.എസ് നേതാവ് രാേകഷ് സിൻഹ സ്വകാര്യ ബിൽ കൊണ്ടുവരുമെന്ന് അറിയിച്ചിരിക്കുന്നത് മോദി സർക്കാറിെൻറ മെല്ലെേപ്പാക്കിലുള്ള പ്രതിഷേധം കൂടിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
