Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതപരിവർത്തനം...

മതപരിവർത്തനം 'അക്രമം'​​; പ്രചരണ കാമ്പയിനുമായി ആർ.എസ്​.എസും വി.എച്ച്​.പിയും

text_fields
bookmark_border
മതപരിവർത്തനം അക്രമം​​; പ്രചരണ കാമ്പയിനുമായി ആർ.എസ്​.എസും വി.എച്ച്​.പിയും
cancel

ഡൽഹി: മതപരിവർത്തനം അക്രമ​െമന്ന വാദവുമായി ആർ.എസ്​.എസ്​. മതപരിവർത്തനത്തി​നെതിരെ നിയമം നിർമിക്കണമെന്നും ആവശ്യം. ഇതിനായി വി.എച്ച്​.പിയുടെ നേതൃത്വത്തിൽ വീട്​വീടാന്തരമുള്ള പ്രചരണ കാമ്പയിനും സംഘടിപ്പിക്കും. രാജ്യത്തെ ഗോത്രവർഗ ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ​ മതപരിവർത്തനം തടയുന്നതിന്​ വ്യാപക പ്രചരണ പരിപാടികൾ ആരംഭിക്കാനാണ്​ തീരുമാനം.

വി.എച്ച്.പി പ്രവർത്തകർ ഗോത്രമേഖലകളിൽ വീടുകൾ സന്ദർശിച്ച് ഹിന്ദു മതത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്​. 'മതപരിവർത്തനം തടയാനുള്ള വി.എച്ച്.പിയുടെ പ്രചാരണം രാമക്ഷേത്രത്തിനായുള്ള ധനസമാഹരണ പരിപാടി പൂർത്തിയാക്കിയ ഉടൻ ആരംഭിക്കും. വിഎച്ച്പിയുടെ സെൻട്രൽ ഗൈഡൻസ് ബോർഡ്​ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുക്കും'-വിഎച്ച്പി വക്താവ് വിനോദ് ബൻസൽ പറഞ്ഞു.'മതപരിവർത്തനം ഒരു തരത്തിലുള്ള അക്രമമാണ്. ഇത് അക്രമാസക്തമാണ്. കാരണം ഇത് ജനങ്ങളെ അവരുടെ യഥാർഥ സംസ്കാരം, പാരമ്പര്യങ്ങൾ, വേരുകൾ എന്നിവയിൽ നിന്ന് അകറ്റുന്നു'-വിഎച്ച്പി കേന്ദ്ര ജനറൽ സെക്രട്ടറി മിലിന്ദ് പരാൻഡെ പറഞ്ഞു.

മതപരിവർത്തനം തടയുന്നതിന് നിയമനിർമാണം നടത്തേണ്ടത് അടിയന്തിര ആവശ്യമാണെന്നും പരാൻഡെ പറഞ്ഞു. 'പുതിയ നിയമം രൂപീകരിക്കുന്നതിലൂടെ ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യ​െപ്പട്ട്​ ഞങ്ങൾ പല സംസ്ഥാന സർക്കാരുകളുമായും ചർച്ച നടത്തുന്നുണ്ട്'-അദ്ദേഹം പറഞ്ഞു.'മതപരിവർത്തനം ചെയ്ത ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും പട്ടികജാതി, പട്ടികവർഗ്ഗ സമുദായങ്ങൾക്ക്​ സംവരണം ചെയ്തിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കരുതെന്ന ആവശ്യവും ഞങ്ങൾ കേന്ദ്രസർക്കാരി​െൻറ മുമ്പാകെ അവതരിപ്പിക്കും. ഇത് പട്ടികജാതി, പട്ടികവർഗ്ഗ സമുദായത്തിന് മാത്രമായുള്ള അവകാശങ്ങളുടെ ലംഘനത്തിന് തുല്യമാണ്'-വിനോദ് ബൻസൽ പറഞ്ഞു.

ഗോത്രവർഗ ആധിപത്യമുള്ള പ്രദേശങ്ങളായ ജാർഖണ്ഡ്, ബീഹാർ, മധ്യപ്രദേശ്, ഛത്തീഗഡ്​, ഒഡീഷ, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മതപരിവർത്തന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ്​ സംഘപരിവാറി​െൻറ കണ്ടെത്തൽ. ഈ വിഷയത്തിൽ പരിവാർ സംഘടനകൾ കൂടുതൽ സജീവമാകണമെന്ന് സംഘ് ആഗ്രഹിക്കുന്നുവെന്ന് ഒരു മുതിർന്ന ആർ‌.എസ്‌.എസ് പ്രവർത്തകൻ പറഞ്ഞു.

രാമക്ഷേത്രത്തി​െൻറ നിർമാണം ആരംഭിച്ചശേഷം നിലവിൽ വി.എച്ച്.പി സജീവമല്ല. അതുകൊണ്ടാണ് ആദിവാസികൾക്കിടയിൽ അതിവേഗം വളരുന്ന മതപരിവർത്തനത്തി​െൻറ ഭീഷണി തടയുന്നതിന്​ വി.എച്ച്.പി കൂടുതൽ സജീവമാകണമെന്ന് ആർ.എസ്​.എസ്​ നേതൃത്വം ആഗ്രഹിക്കുന്നത്. പ്രചരണ കാമ്പയിനിൽ ആർ‌.എസ്‌.എസും വിഎച്ച്പിക്കൊപ്പം തുല്യ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPreligious conversionRSSnew campaign
Next Story