Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെച്ചൊല്ലി...

മോദിയെച്ചൊല്ലി ആർ.എസ്​.എസിന്​ ആശങ്ക; ആദ്യം പുകഴ്​ത്തിയതിലും ഭിന്നത

text_fields
bookmark_border
മോദിയെച്ചൊല്ലി ആർ.എസ്​.എസിന്​ ആശങ്ക; ആദ്യം പുകഴ്​ത്തിയതിലും ഭിന്നത
cancel

'ഇന്ത്യയെ കോവിഡ് ദുരന്തത്തിലേക്ക് നയിച്ചതിന്'നരേന്ദ്ര മോദി സർക്കാർ എല്ലാത്തലത്തിൽനിന്നും വിമർശനം ഏറ്റുവാങ്ങുന്നഘട്ടത്തിൽ അസ്വസ്​ഥരായി ആർ.എസ്​.എസും. ആദ്യഘട്ടത്തിൽ മോദിയെ വാനോളം പുകഴ്​ത്തിയ ഹിന്ദുത്വ സംഘടന​ ഇപ്പോഴാണ്​ അമളി തിരിച്ചറിഞ്ഞതെന്ന്​ നേതാക്കളിൽ ഒരു വിഭാഗംതന്നെ സമ്മതിക്കുന്നു. ഈ വർഷം ആദ്യം നടന്ന ആർ.എസ്​.എസി​െൻറ പരമോന്നത സമിതിയായ അഖിൽ ഭാരതീയ പ്രതിധിസഭ (എ ബി പി എസ്) നരേന്ദ്ര മോദി സർക്കാരി​െൻറ കോവിഡ്​ പ്രവർത്തനങ്ങളെ വാനോളം പുകഴ്​ത്തിയിരുന്നു.


വന്ദേ ഭാരത് മിഷൻ, വാക്​സിൻ മൈത്രി കാമ്പെയിൻ, ശ്രാമിക് സ്പെഷ്യൽ ട്രെയിനുകൾ, കോവിഡ് വാക്സിനേഷൻ ഡ്രൈവ് എന്നിവയാണ്​ ആർ.എസി.എസി​െൻറ പ്രശംസക്ക് ​പാത്രമായത്​. കോവിഡ്​ വൈറസിനെ പ്രതിരോധിക്കാൻ മോദി നടത്തിയ പോരാട്ടത്തെ ആർ.എസ്​.എസ അഭിനന്ദിക്കുകയും ചെയ്​തിരുന്നു. കഴിഞ്ഞ വർഷം സംഘത്തി​െൻറ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ മോദിയുടെ 'കോവിഡി​നെതിരായ സമയോചിതമായ ഇടപെടലിനെ' അഭിനന്ദിക്കുകയും അഭൂതപൂർവമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെ പ്രശംസിക്കുകയും ചെയ്​തിരുന്നു. പകർച്ചവ്യാധി പ്രധാനമന്ത്രി കൈകാര്യം ചെയ്​തതിനെ പ്രശംസിച്ച് മാർച്ച് 17 ന് ബി.ജെ.പി പാർലമെൻററി പാർട്ടിയും പ്രമേയം പാസാക്കിയിരുന്നു.


ഫെബ്രുവരിയിൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവും ആഗോള മാന്ദ്യത്തിനിടയിൽ കോവിഡിനെ നേരിട്ട മോദിയേയും അദ്ദേഹത്തി​െൻറ സർക്കാരിനേയും പ്രശംസിച്ചു. എന്നാൽ നിലവിൽ എല്ലാം കൈവിട്ടുപോകുന്ന സാഹചര്യത്തിൽ പ്രശംസകൾ അധികമായെന്ന വിമർശം ഹിന്ദുത്വവാദികളിൽ നിന്നുതന്നെ ഉയരുന്നുണ്ട്​. നേരത്തേ പുകഴ്​ത്താനിറങ്ങിയവരെല്ലാം പറ്റിയ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്​ സൂചന.

'സ്വാഭാവികമായും എല്ലാവരും ആശങ്കാകുലരാണ്, പക്ഷേ ഇപ്പോൾ വിമർശിക്കാനുള്ള സമയമല്ല'-ഒരു ആർ.എസ്​.എസ്​ നേതാവ്​ 'ദി ട്രൈബ്യൂണിനോട്​'​പറഞ്ഞു. 'ഇപ്പോഴത്തെ അവസ്​ഥ ആരെയും സഹായിക്കില്ല. കാര്യങ്ങൾ ആദ്യം നിയന്ത്രണത്തിലാകണം. ഞങ്ങൾക്ക് കഴിയുന്ന എല്ലാ വിധത്തിലുമുള്ള സഹായങ്ങൾ നൽകും. എന്നാൽ ഇത്തരത്തിലുള്ള ഒരു സാഹചര്യത്തെ പ്രതിരോധിക്കാൻ ആർക്കും കഴിയില്ല'-നേതാവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiRSS#Covid19
Next Story