സുപ്രീംകോടതി വിധി എല്ലാവരും തുറന്ന മനസ്സോടെ സ്വീകരിക്കണം –ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: അയോധ്യ കേസിെല സുപ്രീംകോടതി വിധി എല്ലാവരും തുറന്ന മനേസ്സാടെ സ്വീകരിക് കണമെന്ന് ആർ.എസ്.എസ്. അയോധ്യ രാമജന്മഭൂമിയാണെന്ന അലഹബാദ് ഹൈകോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ ‘മൻ കീ ബാതിൽ’ ഒാർമിപ്പിച്ചതിനു പിറകെയാണ് എല്ലാവരും തുറന്ന മനേസ്സാടെ വിധി സ്വീകരിക്കണമെന്ന് ആർ.എസ്.എസും ആഹ്വാനംചെയ്തത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി കേസിൽ വിധി പറയാനിരിെക്ക ആർ.എസ്.എസ് ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിനിടയിലാണ് ആഹ്വാനം.
ബാബരി ഭൂമിയിൽ രാമക്ഷേത്രം പണിയണമെന്ന നിലപാടിൽ ഉറച്ചുനിന്നാണ് സുപ്രീംകോടതി വിധി തുറന്ന മനസ്സോടെ സ്വാഗതം ചെയ്യണമെന്ന് ആർ.എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
