ആർ.എസ്.എസ് സ്ത്രീകളെ അടിച്ചമർത്തുന്നു; ഒരു വനിത അംഗം പോലുമില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsജയ്പൂർ: ആർ.എസ്.എസ് സ്ത്രീകളെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതുകൊണ്ടാണ് സംഘടനയിൽ ഒരു വനിത അംഗം പോലും ഇല്ലാത്തതെന്നും രാഹുൽ പറഞ്ഞു.രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ പ്രസ്താവന.
ഭയം വിതക്കുകയെന്നതാണ് ബി.ജെ.പിയുടേയും ആർ.എസ്.എസിന്റേയും പദ്ധതി. തന്റെ യാത്ര ഭയത്തിനും വെറുപ്പിനുമെതിരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജയ് ശ്രീറാം എന്ന് പറയുന്നതിലൂടെ ദേവി സീതയെ അപമാനിക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും ചെയ്യുന്നത്. ജയ് ശ്രീറാമിന് പകരം സീതയെ കൂടി പ്രകീർത്തിക്കുന്ന ജയ് സിയാറാം എന്നാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിഭജിക്കുകയാണ് അവരുടെ ലക്ഷ്യം. അതിനായാണ് അവർ ഭയവും വിദ്വേഷവും വിതക്കുന്നത്. ഇന്ത്യയിലെ 100 ശതകോടീശ്വരന്റെ സമ്പത്ത് 55 കോടി ജനങ്ങളുടെ സ്വത്തിന് തുല്യമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

