Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസ് വനിതാ ബുദ്ധിജീവികളുടെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു; രാഷ്ട്രപതി ദ്രൗപദി മുർമു സംബന്ധിക്കും

text_fields
bookmark_border
ആർ.എസ്.എസ് വനിതാ ബുദ്ധിജീവികളുടെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു; രാഷ്ട്രപതി ദ്രൗപദി മുർമു സംബന്ധിക്കും
cancel
camera_alt

ദ്രൗപദി മുർമു

ന്യൂഡൽഹി: ആർ.എസ്.എസ് ആദ്യമായി വനിതാ ബുദ്ധിജീവികളുടെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. ആർ.എസ്.എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി ‘നാരി സേ നാരായണി’ (നാരിയിൽനിന്ന് നാരായണിയിലേക്ക്) എന്ന പ്രമേയവുമായി ഈ മാസം ഏഴ്, എട്ട് തീയതികളിൽ ന്യൂഡൽഹി വിജഞാൻ ഭവനിൽ നടത്തുന്ന ദേശീയ സമ്മേളനത്തിൽ രാഷ്​ട്രപതി ദ്രൗപദി മുർമുവും സംബന്ധിക്കും.

വനിതാ പാർലമെന്റേറിയന്മാർ, വനിതാ വൈസ് ചാൻസലർമാർ, വനിതാ സന്യാസിനിമാർ എന്നിവർ പ​ങ്കെടുക്കുന്ന പാഠ്യപദ്ധതി പരിഷ്‍കരണം അടക്കമുള്ള പ്രത്യേക പാനൽ ചർച്ചകൾ നടക്കും. രാജ്യത്തുടനീളമുള്ള വനിതാ ചിന്തകർ, അക്കാദമിക് വിദഗ്ധർ, പൊതു പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പ​​ങ്കെടുക്കുന്ന സമ്മേളനത്തിൽ നിന്നുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് സമർപ്പിക്കുമെന്ന് രാഷ്ട്രീയ സേവിക സമിതി ഡൽഹി പ്രാന്ത് പ്രമുഖ് പ്രചാർ രചനാ ദേവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ കാഴ്ചപ്പാടിൽ, സ്ത്രീകളും പുരുഷന്മാരും തുല്യ ശക്തിയുടെ രണ്ട് രൂപങ്ങളാണെന്നും സാംസ്കാരികവും ദേശീയവുമായ ഈ വീക്ഷണകോണിൽ നിന്ന് സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനങ്ങൾ നൽകുമെന്നും അവർ പറഞ്ഞു. ശരണ്യ, ഭാരതീയ വിദ്വത് പരിഷത്ത് എന്നിവയുമായി ചേർന്ന് രാഷ്ട്രീയ സേവിക സമിതി സംഘടിപ്പിക്കുന്ന സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി ദ്രൗപതി മുർമു സമാപന ചടങ്ങിൽ സംബന്ധിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSS organizes national conference of women intellectuals
Next Story