Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കിന്‍റെ 'സ്റ്റാർലിങ്ക്' രാജ്യസുരക്ഷക്ക് ഭീഷണി; അനുമതി നൽകരുതെന്ന് ആർ.എസ്.എസ്

text_fields
bookmark_border
elon musk
cancel

ന്യൂഡൽഹി: ഇലോൺ മസ്കിന്‍റെ ഉപഗ്രഹ ഇന്‍റർനെറ്റ് സേവനമായ 'സ്റ്റാർലിങ്കിന്' ഇന്ത്യയിൽ വാണിജ്യ സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകരുതെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് ആർ.എസ്.എസ് സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരൺ മഞ്ച് (എസ്.ജെ.എം). രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന രംഗത്തെത്തിയത്. ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിൽ ചില ധനാഢ്യന്മാർ തടസ്സം നിൽക്കുന്നുവെന്ന ഇലോൺ മസ്കിന്റെ ആരോപണത്തിന് പിന്നാലെയാണ് സ്വദേശി ജാഗരൺ മഞ്ചിന്റെ പ്രസ്താവന.

ഇന്ത്യയിലെ നിയമവാഴ്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തെറ്റായ പ്രചാരണങ്ങളും ദേശവിരുദ്ധ വാർത്തകളും തടയാൻ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കേണ്ടി വരുമെന്ന് എസ്.ജെ.എം നാഷനൽ കോ-കൺവീനർ അശ്വനി മഹാജൻ വ്യക്തമാക്കി. ഭീകരവാദം, പ്രക്ഷോഭങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ ഇന്ത്യൻ ഗേറ്റ്‌വേകൾ വഴി ഡാറ്റ കടന്നുപോകുന്നത് തടയാൻ സ്റ്റാർലിങ്കിന്റെ സാങ്കേതികവിദ്യക്ക് തടസ്സങ്ങൾ ഉള്ളതായും സംഘടന ചൂണ്ടിക്കാട്ടുന്നു. അടിയന്തര ഘട്ടങ്ങളിൽ സർക്കാറിന്റെ നിർദേശപ്രകാരം സേവനങ്ങൾ കൃത്യമായി പരിമിതപ്പെടുത്താൻ സ്റ്റാർലിങ്കിന് സാധിക്കില്ലെന്ന സംശയവും സംഘടന പങ്കുവെച്ചു.

ഉപഗ്രഹങ്ങൾക്കിടയിലെ ലാസർ ലിങ്കുകൾ വഴി നേരിട്ട് വിവരങ്ങൾ കൈമാറുന്ന സാങ്കേതികവിദ്യയാണ് സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത്. ഇത് ഡാറ്റ ഇന്ത്യൻ ഗേറ്റ്‌വേകളെ പൂർണമായി മറികടക്കാൻ ഇടയാക്കുമെന്നും ദേശവിരുദ്ധ ശക്തികൾക്കും രാജ്യദ്രോഹികൾക്കും ഇത് ദുരുപയോഗം ചെയ്യാനാകുമെന്നും സംഘടന പറഞ്ഞു. ഉക്രെയ്ൻ, റഷ്യ, ഇറാൻ, ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലെ അനുഭവം ഇതിന് ഉദാഹരണമാണെന്നും അവർ വ്യക്തമാക്കി. വ്യാപാര പങ്കാളിയായ അമേരിക്കൻ ഭരണകൂടം ദേശീയ സുരക്ഷയുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ, ഇന്ത്യക്കും ദേശീയ സുരക്ഷ മുൻനിർത്തി സ്റ്റാർലിങ്കിനെ വിലക്കാൻ പൂർണ അവകാശമുണ്ടെന്ന് അശ്വനി മഹാജൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSS Opposes Elon Musk’s Starlink, Cites National Security Risks
Next Story