Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രം 2025ൽ...

രാമക്ഷേത്രം 2025ൽ നിർമിക്കുമെന്ന്​ ആർ.എസ്​.എസ്

text_fields
bookmark_border
രാമക്ഷേത്രം 2025ൽ നിർമിക്കുമെന്ന്​ ആർ.എസ്​.എസ്
cancel

ലഖ്നോ​: രാമക്ഷേത്രം 2025ൽ നിർമിക്കുമെന്ന്​ ആർ.എസ്​.എസ്​. സംഘടനയിലെ രണ്ടാമൻ ഭയ്യാജി ജോഷിയാണ്​ പുതിയ സാഹചര്യങ്ങ ളിൽ രാമക്ഷേത്ര വിഷയത്തിലെ ആർ.എസ്​.എസ്​ നിലപാട്​ വ്യക്​തമാക്കിയത്​. യു.പിയിൽ കുംഭമേളക്കിടെ സംഘടിപ്പിച്ച പരിപാ ടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025ൽ രാമക്ഷേത്രം നിർമാണം നടത്തും. അതോടെ രാജ്യത്തി​​​​​​െൻറ വികസനത്ത ി​​​​​​െൻറ വേഗം കൂടും. 1952ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം നിർമിച്ചപ്പോൾ ഇത്തരത്തിൽ രാജ്യത്തി​​​​​​െൻറ വികസന വേഗം കൂടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 150 വർഷത്തേക്ക്​ രാജ്യത്തി​​​​​​െൻറ മുതൽക്കൂട്ടായിരിക്കും രാമക്ഷേത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമക്ഷേത്ര നിർമാണത്തിനായി അന്തിമ സുപ്രീംകോടതി വിധി വരുന്നത്​ വരെ കാത്തിരിക്കാൻ തയാറാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്​തമാക്കിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന്​ അന്തിമവിധി വന്നതിന്​ ശേഷം മാത്രമേ വിഷയത്തിൽ ഒാർഡിനൻസ്​ ഇറക്കുന്നത്​ പരിഗണിക്കു എന്നും പ്രധാനമന്ത്രി വ്യക്​തമാക്കിയിരുന്നു. എന്നാൽ, ശിവസേന ഉൾപ്പടെയുള്ള പാർട്ടികൾ രാമക്ഷേത്ര നിർമാണം ഉടൻ തുടങ്ങണമെന്നാണ്​ ആവശ്യപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmalayalam newsBJPBJPRam Temple Ayodhya
News Summary - RSS now gives a new date for Ram mandir-India news
Next Story