Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഗ്​പൂർ ആസ്ഥാനത്ത്​...

നാഗ്​പൂർ ആസ്ഥാനത്ത്​ ഇഫ്​താർ വേണ്ട: ആർ.എസ്​.എസ്​

text_fields
bookmark_border
നാഗ്​പൂർ ആസ്ഥാനത്ത്​ ഇഫ്​താർ വേണ്ട: ആർ.എസ്​.എസ്​
cancel

മു​ംബൈ: നാഗ്​പൂർ ആസ്ഥാനത്ത്​ ഇഫ്​താർ പാർട്ടി നടത്താനുള്ള രാഷ്​​ട്രീയ മുസ്​ലിം മഞ്ച്​ മഹാരാഷ്​ട്രാ ഘടകത്തി​​​​െൻറ ആവശ്യം ആർ.എസ്​.എസ്​ നിരാകരിച്ചു. നാഗ്​പൂരിലെ സ്​മൃതി മന്ദിറിൽ ഇഫ്​താർ പാർട്ടി നടത്തണമെന്ന്​ മഹാരാഷ്​ട്ര മഞ്ച്​ കൺവീനർ മുഹമ്മദ്​ ഫാറൂഖ്​ ശൈഖ്​ ആർ.എസ്​.എസ് നാഗ്​പൂർ​ സംഘ്​ചാലക്​ രാജേഷ്​ ലോയയോട്​ ആവശ്യപ്പെട്ടതോടെയാണ്​ വിവാദത്തിന്​ തുടക്കമായത്​. അവിടെ ഒരു പാർട്ടിയും നടത്താൻ സാധ്യമല്ലെന്നായിരുന്നു ആർ.എസ്​.എസി​​​​െൻറ പ്രതികരണം. ആർ.എസ്​.എസി​​​​െൻറ ന്യൂനപക്ഷ പോഷക സംഘടനയാണ്​ രാഷ്​​ട്രീയ മുസ്​ലിംമഞ്ച്​. 

അതേസമയം ആർ.എസ്​.എസ്​ തീരുമാനത്തെ മഞ്ചി​​​​െൻറ ദേശിയ അധ്യക്ഷൻ മുഹമ്മദ്​ അഫ്​സൽ ന്യായീകരിച്ചു. ആരാണ്​ ഇഫ്​താർ പാർട്ടി നടത്തുന്നത്​ അവ​ർ തന്നെയാണ്​ അതിന്​ ആതിഥ്യം വഹിക്കേണ്ടത്​. അത്​ മറ്റുള്ളവരെ ഏൽപിക്കാൻ ഇസ്​ലാം അനുശാസിക്കുന്നില്ല. അതുകൊണ്ട്​ തന്നെ മഹാരാഷ്​ട്രാ രാഷ്​ട്രീയ മുസ്​ലിം മഞ്ച്​ അധ്യക്ഷ​​​​െൻറ ആവശ്യം അടിസ്ഥാനപരമായി തെറ്റാണെന്നും അഫ്​സൽ പറഞ്ഞു. 

എന്നാൽ ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്ന്​ ലോകം ആരോപിക്കുന്ന അസഹിഷ്​ണുതയുടെ സമയത്ത് ഇഫ്​താർ പാർട്ടി​ സാഹോദര്യത്തി​​​​െൻറ സ​ന്ദേശം നൽകുമെന്ന്​ മഹാരാഷ്​ട്ര മഞ്ച്​ അധ്യക്ഷൻ ശൈഖ്​ പറഞ്ഞു. കഴിഞ്ഞ വർഷം മോമിൻപുരയിലെ ജുമാ മസ്​ജിദിൽ ഇത്തരത്തിൽ ഇഫ്​താർ സംഘടിപ്പിച്ചിരുന്നുവെന്നും അന്ന്​ ആർ.എസ്​.എസ്​, ബി.ജെ.പി നേതാക്കൾ പ​െങ്കടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssIftar Partymalayalam newsNagpur officerss Muslim wing
News Summary - RSS on Muslim wing’s request for Iftar party at its Nagpur office-india news
Next Story