ഹിന്ദുക്കൾ ഇംഗ്ലീഷ് സംസാരിക്കരുത്, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിക്കണം; മോഹൻ ഭഗവതിന്റെ നിർദേശം വിവാദത്തിൽ
text_fieldsഇന്ത്യയിലെ ഹിന്ദുസമുദായത്തിന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് നൽകിയ നിർദേശങ്ങൾ വിവാദമാകുന്നു. ഹിന്ദുക്കൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കരുതെന്നും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കണമെന്നുമാണ് മോഹൻ ഭഗവത് നൽകിയ നിർദേശം. പത്തനംതിട്ട ജില്ലയിലെ പരിപാടിക്കിടെയായിരുന്നു ആർ.എസ്.എസ് നേതാവിന്റെ വിവാദ പരാമർശം.
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ നടന്ന 'ഹിന്ദു ഐക്യ സമ്മേളന'ത്തിൽ നടത്തിയ പ്രസംഗത്തിൽ ഹിന്ദു പാരമ്പര്യങ്ങളുടെയും പൈതൃകത്തിന്റെയും സാംസ്കാരിക സ്വത്വത്തിന്റെയും ആവശ്യകത മോഹൻ ഭഗവത് ഊന്നിപ്പറഞ്ഞു.
ഹിന്ദു കുടുംബങ്ങൾ അവരുടെ സാംസ്കാരിക പൈതൃകത്തിലും പൈതൃകത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആഴ്ചതോറും ചർച്ചകൾ നടത്തണം. ദേവതകൾക്ക് ഭജന നടത്തണം. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കണം. അതിനു ശേഷം, നമ്മൾ ആരാണ്? നമ്മുടെ പാരമ്പര്യങ്ങൾ എന്തൊക്കെയാണ്? നമ്മുടെ സംസ്കാരം എന്താണ്, നമ്മുടെ വീട്ടിൽ നമ്മൾ അത് പിന്തുടരുന്നുണ്ടോ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യണം.-ആർ.എസ്.എസ് നേതാവ് പറഞ്ഞു. വീട്ടിൽ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നതിനൊപ്പം അവരുടെ തദ്ദേശീയ ഭാഷകളെയും ബഹുമാനിക്കണം. എല്ലായിടത്തും താൻ തന്റെ പരമ്പരാഗത വസ്ത്രം ധരിക്കുമെന്നും മോഹൻ ഭഗവത് പ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

