ബജ്രംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: മംഗളൂരുവിൽ വീണ്ടും ആർ.എസ്.എസ് നേതാവിന്റെ വിദ്വേഷ പ്രസംഗം; കേസെടുത്ത് പൊലീസ്
text_fieldsമംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതിന് ആർ.എസ്.എസ് നേതാവിനെതിരെ കേസ്. മംഗളൂരുവിൽ നടന്ന പരിപാടിക്കിടെയാണ് ആർ.എസ്.എസ് നേതാവ് വിദ്വേഷ പ്രസംഗം നടത്തിയത്. തിങ്കളാഴ്ചയാണ് പ്രസംഗത്തിൽ പൊലീസ് കേസെടുത്തത്.
കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെയാണ് കേസ്. മെയ് 12ന് നടന്ന പരിപാടിയിലാണ് ഇയാൾ വിദ്വേഷ പ്രസംഗം നടത്തിയത്. മെയ് ഒന്നിന് കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയെ അനുസ്മരിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. മാഡ്‍വ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു പരിപാടി നടന്നത്. ബാന്ത്‍വാൽ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരിപാടി നടന്ന സ്ഥലം.
500ഓളം പേർ പങ്കെടുത്ത പരിപാടിയിലായിരുന്ന ആർ.എസ്.എസ് നേതാവിന്റെ വിദ്വേഷ പരാമർശം. സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതാണ് പരാമർശമെന്ന് കണ്ടാണ് കേസെടുക്കുന്നതെന്ന് പൊലസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ കേസെടുത്തിരിക്കുന്നത്.
മംഗളൂരുവിനെ ഞെട്ടിച്ച് മെയ് ഒന്നിനായിരുന്നു ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയെ അക്രമികൾ വെട്ടിക്കൊന്നു. സുഹാസിവെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് വർഷം മുമ്പ് നടന്ന സുറത്കൽ ഫാസിൽ കൊലക്കേസിലെ ഒന്നാം പ്രതിയും ഗുണ്ടാസംഘത്തിലെ അംഗവുമാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

