Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ആർഎസ്എസ് നേതാവിനെയും കുടുംബത്തെയും വെടിവെച്ചുകൊന്നു

text_fields
bookmark_border
യു.പിയിൽ ആർഎസ്എസ് നേതാവിനെയും കുടുംബത്തെയും വെടിവെച്ചുകൊന്നു
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോവിൽ പട്ടാപ്പകൽ നടത്തിയ വെടിവെപ്പിൽ ആർ.എസ്.എസ് നേതാവും രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ആർ.എസ്.എസ് നേതാവ് ശിവാജി തിവാരി (65), മകൻ സുയശ് തിവാരി, സഹോദരൻ ശിവേന്ദ്ര തിവാരി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തിങ്കളാഴ്ച രാവിലെ സആദത്‌ ഗഞ്ചിലെ നവ ബസ്തി പ്രദേശത്തെ ബ്രാഹ്മണി ടോളയിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കത്തിലേർപ്പെട്ട തിവാരിയെ പ്രതി അയൽവാസിയായ ഋഷഭ് ശുക്ല വീട്ടിൽനിന്ന് പിസ്റ്റൾ കൊണ്ടുവന്ന് വെടിയുതിർക്കുകയായിരുന്നു. ഋഷഭ് ശുക്ലയെ അറസ്റ്റ് ചെയ്യുകയും പിസ്റ്റൾ പിടിച്ചെടുക്കുകയും ചെയ്തു.

വെടിയേറ്റ ശിവാജി തിവാരിയും സുയശ് തിവാരിയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവേന്ദ്ര തിവാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഇരു കുടുംബങ്ങൾക്കുമിടയിൽ നേരത്തെയും തർക്കമുണ്ടായിരുന്നുവെന്നും പാർക്കിങ് പ്രശ്നമാണ് ഇത്തവണ രൂക്ഷമായ സംഘർഷത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിൽ നിന്ന് വിരമിച്ച കൊല്ലപ്പെട്ട ശിവാജി തിവാരി ആർ.എസ്.എസ് പടിഞ്ഞാറൻ ലഖ്നോ ഭാഗത്തെ മുൻ സഹ-ജില്ല കാര്യവാഹ് ആയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSS leader and family shot dead in UP
Next Story