Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂളിലെ ‘ബാബരി...

സ്​കൂളിലെ ‘ബാബരി മസ്​ജിദ്​ തകർക്കൽ’: ആർ.എസ്​.എസ്​ നേതാവ്​ അടക്കം അഞ്ചു പേർക്കെതിരെ കേസ്​

text_fields
bookmark_border
babari-masjid-demolition-recreate
cancel

ബം​ഗ​ളൂ​രു: സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ ബാ​ബ​രി ധ്വം​സ​നം പു​ന​രാ​വി​ഷ്​​ക​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ ആ​ർ.​എ​സ്.​എ​സ്​ നേ​താ​വും സ്​​കൂ​ൾ ഉ​ട​മ​യു​മാ​യ ക​ല്ല​ട്​​ക്ക പ്ര​ഭാ​ക​ർ അ​ട​ക്കം സ്​​കൂ​ൾ മാ​നേ​ജ്​​മ​​​െൻറി​ലെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ 295 എ, 298 ​വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ്​ ദ​ക്ഷി​ണ ക​ന്ന​ട പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

പോ​പു​ല​ർ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​നാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​​​​െൻറ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ദ​ക്ഷി​ണ ക​ന്ന​ട എ​സ്.​പി ബി.​എം. ല​ക്ഷ്​​മി പ്ര​സാ​ദ്​ പ​റ​ഞ്ഞു. പ​രാ​തി​യു​ടെ കൂ​ടെ പ്ര​സ്​​തു​ത സം​ഭ​വ​ത്തി​​​​െൻറ അ​ര മി​നി​റ്റ്​ ​ൈദ​ർ​ഘ്യ​മു​ള്ള വി​ഡി​യോ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും എ​സ്.​പി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം ദ​ക്ഷി​ണ ക​ന്ന​ട ക​ല്ല​ട്​​ക്ക​യി​ലെ ശ്രീ​രാ​മ വി​ദ്യാ കേ​ന്ദ്ര സ്​​കൂ​ളി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ട്​ ‘ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ക്ക​ൽ’ അ​വ​ത​രി​പ്പി​ച്ച​ത്. പു​തു​ച്ചേ​രി ലെ​ഫ്​​റ്റ​ന​ൻ​റ്​ ഗ​വ​ർ​ണ​ർ കി​ര​ൺ ബേ​ദി, കേ​ന്ദ്ര​മ​ന്ത്രി ഡി.​വി. സ​ദാ​ന​ന്ദ ഗൗ​ഡ എ​ന്നി​വ​രും സ്​​കൂ​ളി​ലെ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു. ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ റി​പ്പ​ബ്ലി​ക്​ ദി​ന പ​രേ​ഡി​ൽ അ​വ​രു​ടെ ക​ഴി​വ്​ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന്​ കി​ര​ൺ ബേ​ദി കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmalayalam newsindia newsBabri Masjid Demolition
News Summary - RSS leader, 3 others booked for making school children enact Babri Masjid demolition -india news
Next Story