Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിജയന്തിയിൽ...

ഗാന്ധിജയന്തിയിൽ പുതുച്ചേരിയിൽ ആർ.എസ്​.എസ്​ മാർച്ച്​

text_fields
bookmark_border
ഗാന്ധിജയന്തിയിൽ പുതുച്ചേരിയിൽ ആർ.എസ്​.എസ്​ മാർച്ച്​
cancel

ചെ​ന്നൈ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ പു​തു​ച്ചേ​രി​യി​ൽ ആ​ർ.​എ​സ്.​എ​സ്​ റൂ​ട്ട്​ മാ​ർ​ച്ച്​ സം​ഘ​ടി​പ്പി​ച്ചു. പു​തു​ച്ചേ​രി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​മ​ശി​വാ​യം, സി​വി​ൽ സ​പ്ലൈ​സ്​ മ​ന്ത്രി സാ​യ്​ ശ​ര​വ​ണ​ൻ തു​ട​ങ്ങി​യ​വ​ർ കാ​ക്കി പാ​ന്റ്സും വെ​ള്ള ഷ​ർ​ട്ടും ധ​രി​ച്ച്​ മാ​ർ​ച്ചി​ൽ പ​​ങ്കെ​ടു​ത്തു.

കാ​മ​രാ​ജ​ർ റോ​ഡി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ 500ല​ധി​കം പേ​ർ പ​​ങ്കെ​ടു​ത്തു. ശി​ങ്കാ​ര​വേ​ല​ർ പ്ര​തി​മ പ​രി​സ​ര​ത്ത്​ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ്​ സ​മാ​പി​ച്ച​ത്. റാ​ലി​ക്ക്​ ക​ന​ത്ത പൊ​ലീ​സ്​ സു​ര​ക്ഷ​യാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ആ​ർ.​എ​സ്.​എ​സ്​ റൂ​ട്ട്​ മാ​ർ​ച്ച്​ ന​ട​ത്തു​ന്ന​തി​ലെ വി​രോ​ധാ​ഭാ​സം ചൂ​ണ്ടി​ക്കാ​ട്ടി​ ഡി.​എം.​കെ, കോ​ൺ​ഗ്ര​സ്, വി.​സി.​കെ, സി.​പി.​എം, സി.​പി.​ഐ തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചു. 'മ​ഹാ​ത്മ​ഗാ​ന്ധി​യെ കൊ​ന്ന​ത്​ ആ​ർ.​എ​സ്.​എ​സ്​' തു​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തി​യി​രു​ന്നു.

ത​മി​ഴ്​​നാ​ട്ടി​ൽ ഡി.​എം.​കെ സ​ർ​ക്കാ​ർ ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ആ​ർ.​എ​സ്.​എ​സ്​ റൂ​ട്ട്​ മാ​ർ​ച്ച്​ ന​ട​ത്തു​ന്ന​തി​ന്​ സു​ര​ക്ഷ​കാ​ര​ണ​ങ്ങ​ളാ​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം ബി.​ജെ.​പി​ക്ക്​ പ​ങ്കാ​ളി​ത്ത​മു​ള്ള പു​തു​ച്ചേ​രി സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. നവംബർ ആ​റി​ന്​ ത​മി​ഴ്​​നാ​ട്ടി​ൽ ആ​ർ.​എ​സ്.​എ​സ്​ റൂ​ട്ട്​ മാ​ർ​ച്ചി​ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PuducherryRSS
News Summary - RSS holds route march in Puducherry
Next Story