Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​ നേതൃയോഗം...

ആർ.എസ്​.എസ്​ നേതൃയോഗം ബംഗളൂരുവിൽ

text_fields
bookmark_border
mohan bhagwat amit shah
cancel

ന്യൂഡൽഹി: മോദി സർക്കാറിന്‍റെ നയനിലപാടുകൾ രൂപവത്​കരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ആർ.എസ്​.എസിന്‍റെ അഖിൽ ഭാരതീയ പ്രതിനിധി സഭ (എ.ബി.പി.എസ്) മാർച്ച് 19, 20 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. രാജ്യത്തെ 40 പ്രാന്തുകളിലെ (ഘടകം) 1500 ഓളം നേതാക്കൾ പ​ങ്കെടുക്കുമെന്ന്​ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

എ.ബി.പി.എസ് പ്രമേയമായി അവതരിപ്പിച്ച നിരവധി വിഷയങ്ങളാണ്​ പിന്നീട്​​ മോദി സർക്കാർ നടപ്പാക്കിയത്​. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം നടപ്പാക്കൽ, അയോദ്ധ്യയിലെ രാമക്ഷേത്രം നിർമാണം തുടങ്ങിയവ ഉദാഹരണം.

കോവിഡ്​ സാഹചര്യത്തിൽ 500 ഓളം പേർ മാത്രമേ നേരിട്ട്​ പ​ങ്കെടുക്കുകയുള്ളൂവെന്നും ബാക്കിയുള്ളവർ അതത്​ പ്രാന്തുകളിൽ വിഡിയോ കോൺഫറൻസ്​ വഴിയാണ്​ പ​ങ്കെടു​ക്കുകയെന്നും ആർ‌.എസ്‌.എസ്​ വൃത്തങ്ങൾ അറിയിച്ചു. ആർ.എസ്​.എസിലെയും പോഷക സംഘടനകളിലെയും മുതിർന്ന നേതാക്കൾ അടങ്ങുന്നതാണ്​ പ്രതിനിധി സഭ. പുതിയ സർകാര്യവാഹിനെ തെരഞ്ഞെടുക്കുന്നതും പ്രവർത്തന രൂപരേഖ തയാറാക്കുന്നതും ഈ യോഗത്തിൽ വെച്ചാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan BagawatRSSabps
News Summary - RSS' highest decision-making body to meet in Bengaluru
Next Story