Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എം.എ തലവ​െൻറ ശ്രമം...

ഐ.എം.എ തലവ​െൻറ ശ്രമം ക്രിസ്​തുമതം വളർത്താനെന്ന്​ ആർ.എസ്​.എസ്​; രാംദേവിനെ എതിർത്തതിന്​ പിന്നാലെ വിദ്വേഷ പ്രചാരണവുമായി സംഘ്​പരിവാർ

text_fields
bookmark_border
ഐ.എം.എ തലവ​െൻറ ശ്രമം ക്രിസ്​തുമതം വളർത്താനെന്ന്​ ആർ.എസ്​.എസ്​; രാംദേവിനെ എതിർത്തതിന്​ പിന്നാലെ വിദ്വേഷ പ്രചാരണവുമായി സംഘ്​പരിവാർ
cancel

ന്യൂഡൽഹി: അലോപ്പതി ചികിത്സക്കെതിരെ നടത്തിയ പ്രസ്താവനയെതുടർന്ന് ബാബാ രാംദേവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിൽ വാദപ്രതിവാദം തുടരുന്നതിനിടെ ഐ.എം.എ അധ്യക്ഷൻ ജോൺറോസ്​ ഓസ്​റ്റിൻ ജയലാലിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘ്​പരിവാർ. ​ബാബാ രാംദേവിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച ജോൺറോസി​െൻറ ലക്ഷ്യം ക്രിസ്​തുമതം പ്രചരിപ്പിക്കലാണെണെന്ന തരത്തിൽ ആർ.എസ്​.എസ്​ മുഖപത്രമായ ഓർഗനൈസർ വാർത്ത നൽകിയിട്ടുണ്ട്​. ഇതിനുപിന്നാലെ ട്വിറ്ററിൽ സംഘ്​പരിവാർ-ബി.ജെ.പി കേന്ദ്രങ്ങൾ വ്യാപകമായ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്​.

ബാബാ രാംദേവിനെതിരെയും കേന്ദ്ര സർക്കാറി​െൻറ അശാസ്​ത്രീയ ചികിത്സകൾക്കെതിരെയുമുള്ള​ ​ഐ.എം.എ നിലപാടുകളാണ്​ സംഘ്​പരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്​. ​ബാബാ രാംവേദി​െൻറ അടുത്ത അനുയായിയും പതഞ്ജലി ചെയർമാനുമായ ആചാര്യ ബാലകൃഷ്ണ നേരത്തെ സമാന അഭിപ്രായപ്രകടനം നടത്തിയിരുന്നു.


''ഇന്ത്യക്കാരെ മുഴുവൻ യോഗക്കും ആയുർവേദത്തിലും എതിരെ തിരിക്കാനും ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കി മാറ്റാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനായാണ് ബാബ രാംദേവിനെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ഉണർന്നു പ്രതികരിച്ചില്ലെങ്കിൽ വരുംതലമുറ നിങ്ങൾക്ക് മാപ്പ് തരില്ല''-എന്നായിരുന്നു ബാലകൃഷ്​ണയുടെ പ്രതികരണം.

Show Full Article
TAGS:IMA rss baba ramdev 
News Summary - rss hate campighn IMA Chief Johnrose Jayalal
Next Story