Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിസന്ധി മറികടക്കാൻ...

പ്രതിസന്ധി മറികടക്കാൻ വിദേശനിക്ഷേപവും സ്വകാര്യവത്​കരണവും പ്രോത്സാഹിപ്പിക്കണം -ആർ.എസ്​.എസ്​

text_fields
bookmark_border
Mohan-Bhagwat
cancel

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിദേശനിക്ഷേപവും സ്വകാര്യവത്​കരണവും പ്രോത്സാഹിപ്പിക്കണമെന്ന് ​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​. നാഗ്​പൂരിൽ വിജയദശമി​േയാട്​ അനുബന്ധിച്ച്​ നടത്തിയ പ്രസംഗത്തിലാണ് ഭാഗവതി​​െൻറ​ പരാമർശം.ദേശീയതയിൽ ഊന്നിയുള്ള നിലപാടിൽ നിന്ന്​ ആർ.എസ്​.എസി​​െൻറ മലക്കം മറിയലാണ്​ പുതിയ സമീപനമെന്നാണ്​ വിലയിരുത്ത​പ്പെടുന്നത്​​.

ആഗോളീകൃതമായ സമ്പദ്​വ്യവസ്ഥയിൽ ഇന്ത്യക്ക്​ ഗുണകരമാവുന്ന വ്യവസ്ഥകൾ മാത്രം അംഗീകരിച്ച്​ ജീവിക്കുന്നവരാണ്​ സ്വദേശികളെന്നും ഭാഗവത്​ പറഞ്ഞു. അത്യാവശ്യമാ​െണങ്കിൽ മാത്രമേ സ്വദേശി പുറത്ത്​ നിന്നുള്ള വസ്​തുക്കൾ വാങ്ങുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി സർക്കാർ മുന്നോട്ട്​ പോവുകയാണ്​. പൊതുമേഖലയിലുള്ള പല കമ്പനികളുടെയും സ്വകാര്യവത്​കരണവും സർക്കാറി​​െൻറ അജണ്ടയിലുണ്ട്​. ഇതിന്​ പിന്തുണ അറിയിക്കുകയാണ്​ വിജയദശമി ദിനത്തിലെ പ്രസംഗത്തിലൂടെ മോഹൻ ഭാഗവത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssindia newsMohan bhagat
News Summary - RSS on globalisation and privatisation-india news
Next Story