Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസിന്​ ഇന്ത്യൻ...

ആർ.എസ്​.എസിന്​ ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമില്ല- ഉവൈസി

text_fields
bookmark_border
owaisi
cancel

ഹൈദരാബാദ്​: ആർ.എസ്​.എസ്​ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്ന്​ ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലീമിൻ പ്രസിഡൻറ്​ അസദുദ്ദീൻ ഉവൈസി.

ഒരു സിംഹം ഒറ്റക്കാണെങ്കിൽ ചെന്നായ്​ക്കൾക്ക്​ അതിനെ കീഴടക്കാനും നശിപ്പിക്കാനും കഴിയും. ഇൗ യാഥാർഥ്യം മറന്നു​പോകരുത്​ എന്ന്​ കഴിഞ്ഞ ദിവസം ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​ ഉപദേശിച്ചതിന്​ പിറകെയാണ്​ ഉവൈസിയുടെ വിമർശനം.

ആരാണ്​ നായ്​ക്കൾ, ആരാണ്​ സിംഹം? ഇന്ത്യൻ ഭരണഘടന പറയുന്നത്​ എല്ലാവരും മനുഷ്യരാണെന്നാണ്​. നായ്​ക്കളെപോലെയും സിംഹത്തിനെപോലെയും കരുതരുത്​ എന്നാണ്​. അവർ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല എന്നതാണ്​ ആർ.എസ്​.എസിനുള്ള പ്രശ്​നം എന്നും ഉവൈസി പറഞ്ഞു.

ആർ.എസ്​.എസ്​ സ്വയം കടുവയാണെന്ന്​ കരുതി മറ്റുള്ളവരെ നായ്​ക്കളെന്ന്​ വിളിച്ച്​ നിന്ദിക്കുകയാണ്​. ഇതിൽ അത്​ഭുതപ്പെടാനില്ല. കഴിഞ്ഞ 90 വർഷമായി അവരുടെ ഭാഷ ഇതുതന്നെയാണെന്നും ഉവൈസി പറഞ്ഞു.

ജമ്മു കശ്​മീരിന്​ പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 35എ ഇന്ത്യൻ ഭരണഘടനയു​െട ഭാഗമായി തന്നെ തുടരണമെന്നും ഉവൈസി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssasaduddin owaisimohan bhagwatindian constitutionmalayalam news
News Summary - RSS doesn't believe in Indian constitution: Owaisi - India news
Next Story