Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇംഗ്ലീഷ്​ വേണ്ട;​...

ഇംഗ്ലീഷ്​ വേണ്ട;​ മാതൃഭാഷ മതിയെന്ന്​​ ആർ.എസ്.​എസ്​

text_fields
bookmark_border
ഇംഗ്ലീഷ്​ വേണ്ട;​ മാതൃഭാഷ മതിയെന്ന്​​ ആർ.എസ്.​എസ്​
cancel

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സിലബസുകളിൽ മീഡിയമായി ഇംഗ്ലീഷിന്​​ പകരം മാതൃഭാഷ ഉപയോഗിക്കുന്നത്​  പ്രാബല്യത്തിൽ വരുത്തണമെന്ന്​​ ആർ.എസ്.​എസ്​. ആർ.എസ്​.എസി​​െൻറ പോഷക സംഘടനയായ ശിക്ഷ സൻസ്​ക്രിതി നേതാവ്​ അതുൽ കോത്താരി മാനവ വിഭവശേഷി മന്ത്രി പ്രകാശ്​ ജാവ്​ദേക്കറിനോട്​ ഇക്കാര്യം ആവശ്യ​പ്പെട്ടതായാണ്​ റിപ്പോർട്ട്​.

രാജ്യത്തെ സ്വകാര്യ–സർക്കാർ സ്​കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, തുടങ്ങിവയിലെ സിലബസുകളിൽ ഇൗ രീതി കൊണ്ടുവരണം. ​െഎ.​െഎ.ടി, ​െഎ​.െഎ.എം, എൻ​.െഎ.ടി ​പോലെയുള്ള  ഇംഗ്ലീഷ്​ മീഡിയം സ്​ഥാപനങ്ങളിൽ ഇന്ത്യൻ ഭാഷകളുടെ പഠനത്തിന്​ അടിയന്തര സൗകര്യമൊരുക്കണം. മാതൃഭാഷ സംസാരിച്ചാൽ ചില സ്​കൂളുകളിൽ വിദ്യാർഥികളിൽ നിന്ന്​ പിഴ ഇൗടാക്കുന്ന രീതിക്കെതിരെ നിയമനടപടി​ കൈക്കൊള്ളാൻ ആവശ്യപ്പെട്ടതായും റി​േപ്പാർട്ടുണ്ട്​. ​

വിദ്യാഭ്യാസ രംഗ​ത്തെ കാവിവൽകരിക്കാനാണ്​ ഇത്തരം നീക്കമെന്ന്​ സംശയിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ കഴിഞ്ഞ വർഷം ആർ.എസ്​.എസ്​ ആചാര്യനൂം എസ്​.എസ്​.യു.എന്നി​​െൻറ സ്​ഥാപകനുമായ ദീനനാഥ്​ ബത്രയുടെ ആറ്​ പുസ്​തകങ്ങൾ സ്​റ്റേറ്റ്​ സിലബസിൽ ഉൾപ്പെടുത്തിയിരുന്നു.  ഇന്ത്യൻ സംസ്​കാരത്തെയും മൂല്യങ്ങളെക്കുറിച്ചും പ്രതിപാദി​ക്കുന്നവയാണ്​ ഇൗ പുസ്​തകങ്ങളെന്നാണ്​​ സർക്കാർ അവകാശപ്പെടുന്നത്​.

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rss
News Summary - RSS demands removal of English as medium of instruction
Next Story