Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​ അപകീർത്തി...

ആർ.എസ്​.എസ്​ അപകീർത്തി കേസിൽ രാഹുലിന്​ ജാമ്യം

text_fields
bookmark_border
ആർ.എസ്​.എസ്​ അപകീർത്തി കേസിൽ രാഹുലിന്​ ജാമ്യം
cancel

മുംബൈ: ഗൗരി ല​ങ്കേഷ്​ വധവുമായി ബന്ധപ്പെട്ട്​ ആർ.എസ്​.എസിനെ അപമാനിച്ചുവെന്ന​ അപകീർത്തി കേസിൽ മുംബൈ കോടതി രാഹ ുൽ ഗാന്ധിക്കും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ജാമ്യത്തുക കെട്ടിവ െച്ചാണ്​ രാഹുൽ ജാമ്യത്തിലിറങ്ങിയത്​. മുൻ എം.പി ഏക്​നാഥ്​ ഗെയ്​ക്​വാദ് രാഹുലിന്​ ജാമ്യത്തുക നൽകി​. രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർക്ക്​ നേരത്തേ മാസ്​ഗാവ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​സ്​ കോടതി സമൻസ്​ അയച്ചിരുന്നു.

വ്യാഴാഴ്​ച രാവിലെയോടെയാണ് രാഹുൽ ഗാന്ധി ​ മുംബൈയിലെത്തിയത്​. തൻെറ സംഘടനയെ ഗൗരി ല​ങ്കേഷിൻെറ കൊലപാതകവുമായി ബന്ധപ്പെടുത്തി അപമാനിച്ചതിനെ തുടർന്ന്​ 2017ലാണ് അഭിഭാഷകനും​ ആർ.എസ്​.എസ്​​​ പ്രവർത്തകനുമായ ധൃതിമാൻ ജോഷി എന്നയാൾ രാഹുലിനെതിരെ അപകീർത്തി കേസ്​ നൽകിയത്​. രാഹുൽ ഗാന്ധി, അന്നത്തെ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർക്കെതിരെയാണ്​ പരാതി നൽകിയത്​.

2017 ​െസപ്​തംബറിലായിരുന്നു മാധ്യമപ്രവർത്തകയായ ഗൗരി ല​ങ്കേഷ് ബംഗളൂരുവിലെ​ വീടിന്​ പുറത്ത്​ വെടിയേറ്റ്​ മരിച്ചത്​. സംഭവത്തിന്​ പിന്നിൽ സംഘ്​പരിവാർ ശക്തിക​ളാണെന്ന്​ ആരോപണമുയർന്നിരുന്നു. ഗൗരി ല​ങ്കേഷ്​ കൊല്ലപ്പെട്ട്​ 24 മണിക്കൂർ കഴിയുന്നതിന്​ മുമ്പ്​തന്നെ രാഹുൽ ഗാന്ധി ആർ.എസ്​.എസി​േൻറയും ബി.ജെ.പിയുടേയും പങ്ക്​ ആരോപിച്ച്​ രംഗത്തെത്തിയതായി ജോഷി ആരോപിച്ചു. ബി.ജെ.പിയുടേയോ ആർ.എസ്​.എസി​േൻറയോ ആശയധാരക്കെതിരെ സംസാരിക്കുന്നവർ സമ്മർദ്ദത്തിലാവുകയും ആക്രമിക്കപ്പെടുകയും കൊല്ല​പ്പെടുക പോലു​ം ​െചയ്യാമെന്നായിരുന്നു രാഹുലിൻെറ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSS defamation casemalayalam newsindia newsMumbai CourtRahul Gandhi
News Summary - RSS defamation case: Rahul Gandhi gets bail from mumbai court -india news
Next Story