ഡൽഹി കേരള എജുക്കേഷൻ സൊസൈറ്റിയിൽ ആർ.എസ്.എസ് - സി.പി.എം ധാരണക്ക് ചർച്ച
text_fieldsന്യൂഡൽഹി: ഡൽഹിയിലെ നാല് കേരള സ്കൂളുകളുടെയും നടത്തിപ്പ് ചുമതലയുള്ള കേരള എജുക്കേഷൻ സൊസൈറ്റിയുടെ കേന്ദ്ര ഭരണസമിതി തെരഞ്ഞെടുപ്പിൽ ആർ.എസ്.എസുമായി മലയാളികളായ സി.പി.എം നേതാക്കൾ ധാരണയുണ്ടാക്കിയതിനെച്ചൊല്ലി ഡൽഹി സി.പി.എമ്മിൽ ഭിന്നത.
രണ്ട് പാനലുകളായി ഇറങ്ങാനിരുന്ന സി.പി.എം, ആർ.എസ്.എസ് നേതാക്കൾ മത്സരം ഒഴിവാക്കാൻ വ്യാഴാഴ്ച രാത്രി നടത്തിയ ചർച്ചയിൽ പരസ്പരം ധാരണയിലെത്തിയതിനെ തുടർന്നാണ് ഒരു വിഭാഗം സി.പി.എം ഡൽഹി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചത്.
സൊസൈറ്റിയുടെ 2025-2027 കാലയളവിലേക്കുള്ള മാനേജ്മെൻറ് കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സര രംഗത്തിറങ്ങിയ സി.പി.എമ്മിന് കീഴിലുള്ള ജനസംസ്കൃതിയുടെ നേതാക്കളാണ് എതിർപക്ഷത്തുള്ള ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത്.
പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ മത്സരമൊഴിവാക്കി വെള്ളിയാഴ്ച വൈകീട്ട് പത്രികകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ഡൽഹി കോടതി തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്തതിനാൽ അതിന് കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

