കുറച്ച് കഷ്ടപ്പെടേണ്ടി വരുന്നുണ്ട്, അതിനർഥം തർക്കമുണ്ട് എന്നല്ല; കേന്ദ്രവുമായുള്ള ബന്ധത്തെ കുറിച്ച് ആർ.എസ്.എസ് മേധാവി
text_fieldsമോഹൻ ഭഗവത്
ന്യൂഡൽഹി: കേന്ദ്രസർക്കാറുമായി തർക്കങ്ങളില്ലെന്ന് വ്യക്തമാക്കി മുതിർന്ന ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവത്. താനിന്ന് നയിക്കുന്ന പ്രസ്ഥാനത്തിന് 100 വർഷം തികഞ്ഞുവെന്നും ബി.ജെ.പിക്ക് വേണ്ടി ആർ.എസ്.എസ് ആണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷമുൾപ്പെടെ പല കോണുകളിൽ നിന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയുടെ കാര്യങ്ങളിൽ ആർ.എസ്.എസ് ഇടപെടാറില്ല. ഉപദേശങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നത്.കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും തങ്ങൾക്ക് നല്ല ബന്ധമാണുള്ളതെന്നും മോഹൻ ഭഗവത് വ്യക്തമാക്കി.
ആഭ്യന്തരമായി ചില പ്രശ്നങ്ങളളൈാക്കെ ഉണ്ടാകാറുണ്ട്. എന്നാൽ അതൊന്നും തർക്കങ്ങളായി മുദ്രകുത്താനാവില്ല. എല്ലാ സർക്കാറുകളുമായും തങ്ങൾക്ക് നല്ല ബന്ധമാണുള്ളതെന്നും മോഹൻ ഭഗവത് വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. 1925 സെപ്റ്റംബർ 27നാണ് ആർ.എസ്.എസ് (രാഷ്ട്രീയ സ്വയം സേവക് സംഘ്) രൂപവത്കരിച്ചത്.
കുറച്ച് കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. അതിനർഥം പ്രശ്നങ്ങളുണ്ട് എന്നല്ല. അനുരഞ്ജനശ്രമങ്ങളിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നുണ്ട്. ഒരുപാട് അഭിപ്രായങ്ങളുണ്ടാകാം. ഞങ്ങളതിനെ കുറിച്ചെല്ലാം ചർച്ച ചെയ്താണ് ഒരു തീരുമാനത്തിലെത്തുന്നത്. ഇങ്ങനെ തീരുമാനമെടുക്കുമ്പോൾ ആർ.എസ്.എസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും പരസ്പരം വിശ്വാസം പുലർത്തുകയാണ് ചെയ്യുന്നതെന്നും മോഹൻ ഭഗവത് ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും ആർ.എസ്.എസും തമ്മിൽ ഭിന്നതയുണ്ടെന്ന രീതിയിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം പ്രതീക്ഷിച്ചതിനേക്കാൾ താഴ്ന്നപ്പോൾ ഈ റിപ്പോർട്ടുകൾക്ക് പ്രചാരണവും ലഭിച്ചു.ദിവസങ്ങൾക്ക് മുമ്പ് ആർ.എസ്.എസിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരുന്നു. ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ ആണെന്നായിരുന്നു മോദിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

