Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാം തരംഗം...

രണ്ടാം തരംഗം നേരിട്ടതിൽ മോദി സർക്കാറിന്​ വൻ വീഴ്​ച; പ്രതിരോധിക്കാൻ പദ്ധതികളുമായി ആർ.എസ്​.എസും ക്രേന്ദ്രവും

text_fields
bookmark_border
രണ്ടാം തരംഗം നേരിട്ടതിൽ മോദി സർക്കാറിന്​ വൻ വീഴ്​ച; പ്രതിരോധിക്കാൻ പദ്ധതികളുമായി ആർ.എസ്​.എസും ക്രേന്ദ്രവും
cancel

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വീഴ്​ച പറ്റിയതിനെ തുടർന്ന്​ അന്താരാഷ്​ട്ര തലത്തിലടക്കം വിമർശനം നേരിടുന്ന കേന്ദ്ര സർക്കാറി​നെ മാധ്യമങ്ങളിലൂടെയും സോഷ്യൽ മിഡിയയിലൂടെയും പ്രതിരോധിക്കാൻ പദ്ധതികളുമായി ആർ.എസ്​.എസും കേന്ദ്രവും.

സാധാരണക്കാർക്കൊപ്പം ബി.ജെ.പി എം.എൽ.എമാർ അടക്കം മോദി സർക്കാറി​െൻറ വീഴ്​ചക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അന്താരാഷ്​ട്രമാധ്യമങ്ങൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഈ വിമർശനങ്ങളെ നേരിടാൻ മൂന്നു ഘട്ടമുള്ള പദ്ധതികളും തന്ത്രങ്ങളുമാണ്​ ആർ.എസ്​.എസി​െൻറ നേതൃത്വത്തിൽ ബി.ജെ.പിയും കേ​ന്ദ്രസർക്കാറും ചേർന്ന്​ ഒരുക്കിയിരിക്കുന്നത്​​.

ഇതിനായി ജോയൻറ്​ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുൾപ്പടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ വേണ്ടി വർക്​ഷോപ്പ്​ കഴിഞ്ഞയാഴ്​ച നടത്തിയിരുന്നു. ​​രണ്ടാംതരംഗത്തെ പ്രതിരോധിക്കാൻ മോദി സർക്കാർ സ്വീകരിച്ച നടപടികൾ പൊതുജനങ്ങളിലേക്ക്​ എത്തിക്കാനുള്ള പദ്ധതികൾ ആവിഷ്​കരിക്കുന്നതായിരുന്നു വർക്​ഷോപ്പി​െൻറ​ അജണ്ട.

മൻ കി ബാത്തിനായുള്ള ട്വിറ്റർ അക്കൗണ്ടും ഇൗ പ്രചരണത്തിനുമുപയോഗിക്കാം. ഒപ്പം കേന്ദ്ര മന്ത്രിമാർ സ്വന്തം ട്വിറ്റർ അക്കൗണ്ടുകൾ വഴിയുള്ള പ്രചരണവും ശക്​തമാക്കണം. ഒാക്​സിജനെത്തിച്ച കാര്യവും, പുതിയ വെൻറിലേറ്ററുകളൊരുക്കിയ കാര്യവും ജനങ്ങളിലേക്ക്​ എത്തിക്കാൻ സോഷ്യൽ മീഡിയ വഴി ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്​. ഉയരുന്ന വിമർശനങ്ങളെ സോഷ്യൽ മീഡിയ വ​ഴി നേരിടണം തുടങ്ങിയവയാണ്​ വർക്​ഷോപ്പിനെ തുടർന്നു ഉയർന്നു വന്ന പദ്ധതികളിൽ ചിലത്​.

ബി.ജെ.പി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്ക്​ നൽകിയ മറുപടി മാതൃകയാക്കണമെന്നും​ നിർദേശം ഉയർന്നു.


ഇതിനൊപ്പം സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വഴി വിമർശനങ്ങളെ നേരിടാൻ പോസിറ്റിവിറ്റി അൺലിമിറ്റഡ്​ എന്ന പേരിൽ കാമ്പയിൻ രൂപത്തിലുള്ള പരിപാടികളും ആർ.എസ്​.എസ്​ ആവിഷ്​കരിച്ചിട്ടുണ്ട്​. ആർ.എസ്​.എസ്​ മേധാവി മോഹൻ ഭഗവത്​, സദ്​ഗുരു, അസിം പ്രേംജി, ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവരൊക്കെയാണ്​ പരിപാടിയിൽ സംസാരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentRSS
News Summary - RSS and centre Push For Positivity To Offset Criticism Over Covid
Next Story