Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എസിന്​​ സമമാണ്​...

ഐ.എസിന്​​ സമമാണ്​ ആർ.എസ്​.എസ് -കെ.എസ്​. അഴഗിരി

text_fields
bookmark_border
ks-alagiri
cancel

ചെന്നൈ: തീവ്രവാദ ഗ്രൂപ്പ്​ ആയ ഇസ്​ലാമിക്​ സ്റ്റേറ്റ്(ഐ.എസ്​)​ പോലെയാണ്​ രാഷ്​ട്രീയ സ്വയം സേവക്​ സംഘ്​(ആർ.എസ് ​.എസ്​) എന്ന്​ തമിഴ്​നാട്​ കോൺഗ്രസ്​ അധ്യക്ഷൻ കെ.എസ്​. അഴഗിരി. ​െഎ.എസിനെ പോലെ തന്നെ ആർ.എസ്​.എസും അവരുടെ ചിന്തകള െ എതിർക്കുന്നവരെ വെറുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു എന്ന മക്കൾ നീതി മയ്യം(എം.എൻ.എം) സ്ഥാപകൻ കമൽ ഹാസൻെറ പ്രസ്​താവനക്ക്​ പിന്തുണ അറിയിച്ച്​ ഒരു മാധ്യമത്തിന്​ നൽകിയ പ്രതികരണത്തിലാണ്​ അദ്ദേഹം ഈ അഭിപ്രായ​ പ്രകടനം നടത്തിയത്​. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാ വിനായക ഗോഡ്​സെയെ കുറിച്ച്​ സംസാരിക്കുമ്പോഴായിരുന്നു കമൽഹാസൻെറ പരാമർശം​.

‘‘ഞാൻ കമൽ ഹാസൻെറ പ്രസ്​താവനയെ ആയിരം ശതമാനം പിന്തുണക്കുന്നു. ഇസ്​ലാമി​ൽ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ പോലെയാണ്​ ഹിന്ദുയിസത്തിൽ ആർ.എസ്​.എസ്​. അറബ്​ രാജ്യങ്ങളിൽ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ എങ്ങനെയാണോ അതുപോലെ തങ്ങളുടെ ആശയധാരയെ എതിർക്കുന്നവരെ ഉൻമൂലനം ​െചയ്യണമെന്നാണ്​ ആർ.എസ്​.എസും ജനസംഘവും ഹിന്ദു മഹാസഭയും വിശ്വസിക്കുന്നത്​.’’ - ​കെ.എസ്​. അഴഗിരി പറഞ്ഞു.

തങ്ങളുടെ ആശയങ്ങളിൽ വിശ്വസിച്ചില്ലെങ്കിൽ അത്​ മുസ്​ലിംകളാണെങ്കിൽ പോലും അവരെ ഇല്ലാതാക്കണമെന്നാണ്​ ഐ.എസ്​ പറയുന്നത്​. വെറുതെ ഇല്ലാതാക്കുകയല്ല, ലോകത്തിൽ നിന്നു തന്നെ ഇല്ലാതാക്കുകയാണ്​. തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും മതമൗലികവാദികളും ഇതേ നയമാണ്​ പിന്തുടരുന്നതെന്നും അഴഗിരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresstamilnaduismalayalam newsKS Alagiri
News Summary - Like IS, RSS also hates those who oppose its thoughts: Congress leader KS Alagiri -india news
Next Story