2019ൽ കേരളത്തിൽ ഒമ്പത് ലക്ഷം കേഡർമാരെ ചേർക്കുമെന്ന് ആർ.എസ്.എസ്
text_fieldsതിരുവനന്തപുരം: കേരളത്തിൽ വൻതോതിൽ ആളെ കൂട്ടാൻ ആർ.എസ്.എസ് നീക്കം. 2019ന് മുമ്പ് ഒമ്പത് ലക്ഷം കേഡർമാരെ സംഘടനയിൽ എത്തിക്കാനാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. സംഘടനയുടെ മുതിർന്ന നേതാവ് ജെ.നന്ദകുമാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ആർ.എസ്.എസിനെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ രാജ്യത്തോടുള്ള പ്രതിബദ്ധത വർധിപ്പിക്കുന്നതിന് കാരണമായതായി നന്ദകുമാർ പറഞ്ഞു. കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആർ.എസ്.എസിനെ ഇത് സഹായിക്കുന്നു.
ഇടതുപക്ഷത്തിന് കേരളത്തിൽ സ്വാധീനം നഷ്ടമാവുകയാണ്. കേരളത്തിൽ 5000 ശാഖകളിൽ രാവിലെയും വൈകുന്നേരവും മീറ്റിങ്ങുകൾ നടത്താറുണ്ട്. ഗുജറാത്തിൽ 1,000 ശാഖകളിലാണ് ഇത്തരം മീറ്റിങ്ങുകൾ ദിനംപ്രതി നടക്കുന്നതെന്നും നന്ദകുമാർ അവകാശപ്പെട്ടു.
ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രജ്ഞ പ്രവാഹിെൻറ ദേശീയ കൺവീനറാണ് മലയാളി കൂടിയായ നന്ദകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
