ഭൂരഹിതരായ 12 ലക്ഷം തൊഴിലാളികൾക്ക് പ്രതിവർഷം 6000 രൂപ; പദ്ധതിക്ക് തുടക്കമിട്ട് ഛത്തിസ്ഗഢ്
text_fieldsറായ്പൂർ: ഭൂരഹിതരായ തൊഴിലാളികൾക്ക് പ്രതിവർഷം 6000 രൂപ വീതം നൽകുന്ന 'രാജീവ് ഗാന്ധി ഗ്രാമീൺ ഭൂമിഹീൻ മസ്ദൂർ ന്യായ് യോജന' പദ്ധതിക്ക് ഛത്തിസ്ഗഢ് സർക്കാർ തുടക്കം കുറിച്ചു. ഭൂമിയില്ലാത്ത 12 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ജൂലൈ 28നാണ് നിയമസഭയിൽ പദ്ധതി പ്രഖ്യാപിച്ചത്. 2021-2022 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റിലായിരുന്നു പ്രഖ്യാപനം.
സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള ഭൂമിയില്ലാത്ത തൊഴിലാളികൾക്ക് ജീവിക്കാനായി മിനിമം വേതനം ഉറപ്പാക്കുന്നതിനായാണ് പദ്ധതി കൊണ്ടുവന്നത്. അടുത്ത വർഷം മാർച്ച് 31ന് മുമ്പായി ഗുണഭോക്താക്കൾക്ക് ധനസഹായം ലഭ്യമാകും. ഗുണഭോക്താക്കളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ പരിഹരിക്കാൻ 15 ദിവസം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

