Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർഹരായ കുടുംബങ്ങൾക്ക്​...

അർഹരായ കുടുംബങ്ങൾക്ക്​ പ്രതിമാസ വരുമാനം, വിദ്യാർഥികൾക്ക്​ ക്രഡിറ്റ്​ കാർഡ്​ പദ്ധതി -വാഗ്​ദാനങ്ങൾ പാലിക്കാനൊരുങ്ങി മമത സർക്കാർ

text_fields
bookmark_border
Mamata Banerjee
cancel

കൊൽക്കത്ത: പ്രകടന പത്രികയിലെ വാഗ്​ദാനങ്ങൾ നടപ്പാക്കാനൊരുങ്ങി പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ്​ സർക്കാർ. അർഹരായ കുടുംബങ്ങൾക്കുള്ള പ്രതിമാസ വരുമാന സഹായ പദ്ധതിക്കും മറ്റു രണ്ടു പദ്ധതികൾക്കും മന്ത്രിസഭ തിങ്കളാഴ്​ച അനുമതി നൽകിയതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

അർഹരായ എല്ലാ വിദ്യാർഥികൾക്ക്​ ഉന്നത വിദ്യാഭ്യാസത്തിനായി ക്രെഡിറ്റ്​ കാർഡ്​ പദ്ധതിക്കും 1.5 കോടി കുടുംബങ്ങൾക്കുള്ള റേഷൻ വിതരണ പദ്ധതിക്കുമാണ്​ അംഗീകാരം. കൊൽക്കത്ത പൊലീസ്​ സേനയിൽ 2500 പേരെ പുതുതായി നിയമിക്കുന്നതിനും മന്ത്രിസഭ അനുമതി നൽകി.

'സർക്കാർ രൂപീകരിച്ച്​ ഒരു മാസം പോലും തികഞ്ഞിട്ടില്ല. ജനറൽ കാറ്റഗറിയിൽ ഉൾപ്പെട്ട സ്​ത്രീകൾക്ക്​ കുടുംബനാഥകളായുള്ള കുടുംബങ്ങൾക്ക്​ മാസവരുമായി 500 രൂപയും എസ്​.സി/എസ്​.ടി കുടുംബങ്ങൾക്ക്​ 1000 രൂപയും നൽകുന്ന പദ്ധതിക്ക്​ മന്ത്രിസഭ അംഗീകാരം നൽകി. കൂടാതെ വിദ്യാർഥികൾക്ക്​ ക്രഡിറ്റ്​ കാർഡ്​, സൗജന്യ റേഷൻ വീട്ടുപടിക്കൽ എത്തുന്ന പദ്ധതിക്കും അംഗീകാരം നൽകി' -മമത ബാനർജി പറഞ്ഞു.

മാസവരുമാന പദ്ധതി 1.6 കോടി കുടുംബങ്ങൾക്ക്​ സഹായകമാകും. തൃണമൂലി​െൻറ പ്രകടന പത്രികയിലെ പ്രധാന വാഗ്​ദാനങ്ങളായിരുന്നു അവ. തുടർച്ചയായ മൂന്നാം തവണയാണ്​ മമത ബാനർജി സർക്കാർ ബംഗാളിൽ അധികാര​ത്തിലെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool Congresselection promise
News Summary - Rs 500 stipend for general category women Mamata fulfils poll promise
Next Story