Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാനെയിൽ ക്രിപ്​റ്റോ...

താനെയിൽ ക്രിപ്​റ്റോ കറൻസി തട്ടിപ്പ്​; നഷ്​ടമായത്​ 500 കോടി

text_fields
bookmark_border
താനെയിൽ ക്രിപ്​റ്റോ കറൻസി തട്ടിപ്പ്​; നഷ്​ടമായത്​ 500 കോടി
cancel

താനെ: താനെയിൽ ക്രിപ്​റ്റോ കറൻസി ഉപയോഗിച്ച്​ വൻ തട്ടിപ്പ്​. മണി ട്രേഡ്​ കോയിൻ എന്ന പേരിൽ ക്രിപ്​റ്റോകറൻസി ഉണ്ടാക്കിയാണ്​ തട്ടിപ്പ്​ നടത്തിയത്​. ഏകദേശം 25,000 പേരിൽ നിന്നായി 500 കോടിയോളം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ്​ വിവരം. സംഭവവുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്​റ്റിലായിട്ടുണ്ട്​.

രണ്ട്​ വർഷങ്ങൾക്ക്​ മുമ്പാണ് വൻ തുക തിരികെ ലഭിക്കുമെന്ന്​ അറിയിച്ച്​ ഇവർ മണി ട്രേഡ്​ കോയിൻ എന്ന കമ്പനിക്ക്​ തുടക്കം കുറിച്ചത്​. ക്രിപ്​റ്റോ കറൻസിയിൽ നിക്ഷേപിച്ച്​ ലാഭം നൽകും എന്നാണ്​ ഇവർ ഉപഭോക്​താകൾക്ക്​ നൽകിയ വാഗ്​ദാനം. എന്നാൽ, വാഗ്​ദാനം പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതോടെ ആളുകൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായി പരാതി നൽകിയതോടെയാണ്​ തട്ടിപ്പ്​ പുറംലോകം അറിഞ്ഞത്​. വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താനെയിലെ കമ്പനിയുടെ ഒാഫീസ്​ പൊലീസ്​ റെയ്​ഡ്​ ​ചെയ്​തു. ഏകദേശം 53 ലാപ്​ടോപ്പുകൾ  അന്വേഷണസംഘം ഇവിടെ നിന്ന്​ പിടിച്ചെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bitcoinmalayalam newsCrypto Currency
News Summary - Rs. 500 Crore Cryptocurrency Scam Busted In Thane, Over 25,000 Cheated-India news
Next Story