Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാടക നൽകാനായില്ല; നാഗ്പൂരിൽ 37 ലക്ഷം രൂപയുടെ കള്ളനോട്ട് അടിച്ച പ്രതിക്കായി അന്വേഷണം ഊർജ്ജിതം

text_fields
bookmark_border
വാടക നൽകാനായില്ല; നാഗ്പൂരിൽ 37 ലക്ഷം രൂപയുടെ കള്ളനോട്ട് അടിച്ച പ്രതിക്കായി അന്വേഷണം ഊർജ്ജിതം
cancel

നാഗ്പൂർ: വാടക കുടിശ്ശിക നൽകാൻ കഴിയാത്തതിനെ തുടർന്ന് വാടകവീട്ടിൽ വ്യാജ 500 രൂപ നോട്ടുകൾ അടിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതം. നാഗ്പൂർ ഖർബി പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തടസ്സമില്ലാതെ നോട്ടുകൾ അച്ചടിക്കാനായി ഉപയോഗിച്ച പ്രിന്ററും വസ്തുവകകളും സഹിതം ഏകദേശം 37 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്.

ത്രിമൂർത്തി നഗർ സ്വദേശിയായ പുഷ്പക് കൃഷ്ണ ഭണ്ഡാർക്കർ എന്ന ബെൻഡാനിയാണ് ഈ കേസിൽ പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

ഒന്നര വർഷം മുമ്പാണ് പുഷ്പക് ഖർബി മേഖലയിൽ ഈ മുറി വാടകക്കെടുക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഇയാളുടെ വാടക കരാർ അവസാനിച്ചിരുന്നു. തുടർന്ന് മാസങ്ങളായി ഇയാൾ വാടക നൽകിയിരുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുറി ഒഴിഞ്ഞുനൽകാൻ വീട്ടുടമസ്ഥനായ രമേഷ് ആവശ്യപ്പെട്ടപ്പോൾ പ്രതി അദ്ദേഹത്തെ കത്തിയുൾപ്പെടെ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് രമേഷ് വതോഡ പൊലീസിനെ സമീപിക്കുകയും ഒരു നോൺ-കോഗ്നിസബിൾ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ദിവസങ്ങളായി വാടകക്കാരൻ മുറിയിലേക്ക് വരാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച യ രമേഷ് ചുറ്റിക ഉപയോഗിച്ച് പൂട്ട് തകർത്ത് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. മുറിക്കുള്ളിൽ ബക്കറ്റിൽ സൂക്ഷിച്ച കറൻസി കെട്ടുകളും ചിതറിക്കിടക്കുന്ന പേപ്പറുകളും പ്രിന്ററും കണ്ട് ഭയന്നുപോയ അദ്ദേഹം ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കള്ളനോട്ടുകൾ എണ്ണുന്നതിനായി കൗണ്ടിങ് മെഷീൻ വരെ കൊണ്ടുവരേണ്ടി വന്നു. പ്രാഥമിക പരിശോധനയിൽ 37 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെത്തി. ഇതിനുപുറമെ, ഒരുവശം മാത്രം അടിച്ചതും മറുവശം വെള്ളയായി കിടക്കുന്നതുമായ ഭാഗികമായി അടിച്ച നോട്ടുകളും മറ്റ് അച്ചടി സാമഗ്രികളും ഉൾപ്പെടെ ഏകദേശം 48 ലക്ഷം രൂപയുടെ വസ്തുവകകളാണ് പൊലീസ് പിടിച്ചെടുത്തത്.

മുഴുവൻ സാമഗ്രികളും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതിയായ പുഷ്പകിനായി തിരച്ചിൽ ആരംഭിച്ചു. അന്വേഷണത്തിൽ ഇയാൾ മുംബൈയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും, പ്രതിയെ പിടികൂടാനായി പ്രത്യേക സംഘത്തെ മുംബൈയിലേക്ക് അയക്കാൻ ഒരുങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rs 37 lakh fake notes in Nagpur; accused on the run
Next Story