Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രക്ഷോഭത്തിനിടെ...

പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്​ മൂന്നുലക്ഷം രൂപ ധനസഹായം നൽകും -തെലങ്കാന സർക്കാർ

text_fields
bookmark_border

ഹൈദരാബാദ്​: ഡൽഹിയിലെ അതിർത്തികളിൽ കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്​ ധനസഹായം പ്രഖ്യാപിച്ച്​ തെലങ്കാന സർക്കാർ. 750 കർഷകരുടെ കുടുംബങ്ങൾക്ക്​ മൂന്നുലക്ഷം വീതമാണ്​ ധനസഹായം.

​ജീവൻ നഷ്​ടമായ കർഷകരുടെ കുടുംബങ്ങൾക്ക്​ കേന്ദ്രസർക്കാർ 25ലക്ഷം രൂപ വീതം നൽകണമെന്ന്​ തെലങ്കാന മുഖ്യമ​ന്ത്രി കെ. ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്​ത കേസുകൾ പിൻവലിക്കണമെന്നും റാവു ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ നിയമങ്ങളും പിൻവലിക്കുന്നുവെന്ന പ്രധാനമന്ത്രി ന​േരന്ദ്രമോദിയുടെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ തെലങ്കാന സർക്കാറിന്‍റെ പ്രഖ്യാപനം. കാർഷികോൽപ്പന്ന വ്യാപാര വിപണന നിയമം 2020, കർഷക ശാക്തീകരണ സംരക്ഷണ നിയം 2020, അവശ്യവസ്​തു ഭേദഗതി നിയമം 2020 എന്നിവയാണ്​ കേന്ദ്രസർക്കാർ പിൻവലിക്കു​ന്നുവെന്ന്​ പ്രഖ്യാപിച്ചത്​.

കർഷകർക്ക്​ പ്രഖ്യാപിച്ച ധനസഹായം നൽകുന്നതിന്​ സംസ്​ഥാന സർക്കാറിന്​ 22.5 കോടി രൂപ​ ചെലവ്​ വരുമെന്ന്​ റാവു പറഞ്ഞു. കർഷക നേതാക്കളോട്​ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്​ടമായ കർഷകരുടെ വിവരങ്ങൾ കൈമാറാനും അ​േദ്ദഹം ആവശ്യപ്പെട്ടു.

കർഷകർക്കെതിരെയും അവരെ പിന്തുണക്കുന്നവർക്കെതിരെയും എടുത്ത എല്ലാ ​േകസുകളും റദ്ദാക്കണം. ശീതകാല സമ്മേളനത്തിൽ പാർലമെന്‍റിൽ വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കുന്നതിന്​ നിയമം കൊണ്ടുവരണമെന്നും കെ.സി.ആർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k chandrasekhar raoFarm LawFarmers Protest
News Summary - Rs 3 Lakh For Families Of 750 Farmers Who Died During Protest Telangana
Next Story