Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകുന്ന മാതാപിതാക്കൾക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനം; പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
text_fieldsbookmark_border
അമരാവതി: രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകുന്ന മാതാപിതാക്കൾക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. സംസ്ഥാനത്ത് ജനന നിരക്കിൽ ഇടിവുണ്ടായതിനെ തുടർന്നാണ് നടപടി.
ആന്ധ്രാപ്രദേശിന്‍റെ പ്രത്യുൽപ്പാദന നിരക്ക് 1.5ൽ നിന്ന് 2.1 ആക്കുക എന്നതാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാർധക്യം ബാധിച്ചവരുടെ ജന സംഖ്യ കൂടുന്നത് മൂലം പല രാജ്യങ്ങളും പ്രതിസന്ധിയിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനന നിരക്ക് വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തു പറഞ്ഞു.
മാർച്ച് അവസാനത്തോടെ ജനസംഖ്യാ നയം പുറത്തിറക്കി ഏപ്രിൽ ഒന്നോടെ പദ്ധതി നടപ്പിലാക്കി തുടങ്ങാനാണ് സർക്കാർ പദ്ധതിയിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

