മൂന്ന് ബൾബുകൾ മാത്രമുള്ള വീട്ടിൽ കറന്‍റ് ബിൽ 25,000 രൂപ; പരാതിയുമായി വീട്ടമ്മ, ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ നീലഗിരി മാതമംഗലത്ത് മൂന്ന് ബൾബുകൾ മാത്രമുള്ള ചെറിയ വീട്ടിൽ പ്രതിമാസ വൈദ്യുതി ബിൽ 25,000 രൂപ. വീട്ടമ്മയായ ദേവകിക്കാണ് 25,000 രൂപയുടെ വൈദ്യുതി ബിൽ എസ്.എം.എസ് ആയി വന്നത്. തുടർന്ന് ദേവകി ചേരമ്പാടി ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിനെ സമീപിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
അതേസമയം, പ്രദേശത്തെ താമസക്കാർക്കും അമിതമായ വൈദ്യുതി ബിൽ ലഭിച്ചിട്ടുണ്ട്. വിശദീകരണം തേടി ആളുകൾ ഇ.ബി ഓഫീസിനെ സമീപിച്ചപ്പോൾ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇ.ബി മീറ്ററിൽ നിന്ന് റീഡിങ് എടുക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥൻ രമേഷ് ജനങ്ങളെ പറ്റിച്ച് പണം തട്ടിയെടുക്കുകയാണെന്ന് കണ്ടെത്തി.
വർഷങ്ങളായി വ്യാജ റീഡിങ് റിപ്പോർട്ട് നിർമ്മിച്ചാണ് രമേഷ് ജനങ്ങളിൽ നിന്ന് പണം തട്ടിയെടുത്തത്. രമേഷിനെ സസ്പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

