പ്രതിദിനം 17 രൂപ നൽകുന്നത് കർഷകരെ അപമാനിക്കുന്നതിന് തുല്യം -രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് 6000 രൂപ പ്രതിവർഷം വരുമാനം ഉറപ്പാക്കുന്ന സർക്കാർ പദ്ധതിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിദിനം കർഷകർക്ക് 17 രൂപയാണ് മോദി സർക്കാർ നൽകുന്നത് ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
പ്രിയപ്പെട്ട നമോ കഴിഞ്ഞ അഞ്ച് വർഷത്തെ നിങ്ങളുടെ ഭരണം രാജ്യത്തെ കർഷകരുടെ ജീവിതത്തെ തകർത്തു. അതിന് ശേഷം അവർക്ക് പ്രതിദിനം 17 രൂപ നൽകുന്നത് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ധനമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് രാഹുലിെൻറ വിമർശനം.
കർഷകർക്ക് പ്രതിവർഷം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ചത്. മൂന്ന് ഗഡുക്കളായിട്ടാവും തുക നൽകുക. കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നൽകുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
