Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലിന്യം കത്തിച്ചാൽ 10,000 രൂപ പിഴ: ഡൽഹി എം.സി.ഡിയുടെ പുതിയ നിയമം

text_fields
bookmark_border
മാലിന്യം കത്തിച്ചാൽ 10,000 രൂപ പിഴ: ഡൽഹി എം.സി.ഡിയുടെ പുതിയ നിയമം
cancel

ന്യൂഡൽഹി: വീട്ടിലെ മാലിന്യങ്ങൾ തരംതിരിക്കാത്തതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിനും ഘട്ടംഘട്ടമായ പിഴ വ്യവസ്ഥ നിർദ്ദേശിക്കുന്ന ഉപനിയമങ്ങൾക്ക് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) വ്യാഴാഴ്ച അംഗീകാരം നൽകി. ഉൽപ്പാദകർ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വ്യവസായശാലകൾ, വലിയ തോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്നവർ എന്നിവർക്ക് ഈ ഉപനിയമങ്ങൾ ബാധകമായിരിക്കും.

പുതിയ നിയമപ്രകാരം തുറസായ സ്ഥലത്ത് മാലിന്യം കത്തിച്ചാൽ 10,000 രൂപ പിഴ ചുമത്തും. അതേസമയം, പാക്കേജിങ് മാലിന്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന നിർമാതാക്കൾക്കും ബ്രാൻഡ് ഉടമകൾക്കും 1.5 ലക്ഷം രൂപ വരെ ലഭിക്കും. നിശ്ചിത രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും കൈമാറുന്നതിലും വീഴ്ച വരുത്തുന്ന വീടുകൾക്ക് 500 രൂപ വരെ പിഴ ഈടാക്കും. 5,000 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണ്ണമുള്ള വിവാഹ ഹാളുകൾ, പാർട്ടി ഹാളുകൾ, ഉത്സവ ഹാളുകൾ, പാർട്ടി ലോണുകൾ, പ്രദർശന അല്ലെങ്കിൽ മേള വേദികൾ എന്നിവയ്ക്ക് ഇതേ കുറ്റത്തിന് 15,000 രൂപ പിഴ ചുമത്തും.

ക്ലബ്ബുകൾ, സിനിമാ ഹാളുകൾ, പബ്ബുകൾ, കമ്യൂണിറ്റി ഹാളുകൾ, മൾട്ടിപ്ലക്സുകൾ എന്നിവക്ക് 7,500 രൂപ പിഴയും മറ്റ് വാണിജ്യേതര സ്ഥാപനങ്ങൾക്ക് ഇത്തരം നിയമലംഘനങ്ങൾക്ക് 1,000 രൂപ പിഴയും ലഭിക്കും. വായു ഗുണനിലവാര സൂചിക ഉയരുന്നതിനൊപ്പം ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണ്.

നിർമാണ-പൊളിക്കൽ മാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്താൽ റസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് 2,000 രൂപയും വാണിജ്യേതര പ്രോപ്പർട്ടികൾക്ക് 10,000 രൂപയും പിഴ ഈടാക്കും. തുറസായ സ്ഥലത്ത് ഖരമാലിന്യം കത്തിച്ചാൽ 10,000 രൂപയും മാലിന്യം വലിച്ചെറിഞ്ഞാൽ 1,000 രൂപയും പിഴ ലഭിക്കും. മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന തെരുവ് കച്ചവടക്കാർക്ക് 500 രൂപ പിഴ ചുമത്തുമ്പോൾ, മാലിന്യം വലിച്ചെറിയുന്ന ചരക്കുവാഹനങ്ങളുടെ ഡ്രൈവർമാർക്കോ ഉടമകൾക്കോ 5,000 രൂപ പിഴ നൽകേണ്ടിവരും.

മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഹോട്ടലുകൾക്ക് 75,000 രൂപ പിഴ ചുമത്തുമ്പോൾ റെസ്റ്റോറന്‍റുകൾ 30,000 രൂപ പിഴ നൽകേണ്ടിവരും. ഡിസ്പോസിബിൾ ഉൽപ്പന്നങ്ങൾ വിൽക്കുകയും പാക്കേജിങ് മാലിന്യങ്ങൾ തിരികെ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കാതിരിക്കുകയും ചെയ്യുന്ന നിർമാതാക്കൾക്കും ബ്രാൻഡ് ഉടമകൾക്കും 1.5 ലക്ഷം രൂപ എന്ന ഏറ്റവും ഉയർന്ന പിഴ ലഭിക്കും. ഇന്ധന ആവശ്യങ്ങൾക്ക് പകരമായി റിഫ്യൂസ്-ഡിറൈവ്ഡ് ഫ്യൂവൽ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്ന വ്യാവസായിക യൂനിറ്റുകൾക്കും 1.5 ലക്ഷം രൂപ പിഴ ഈടാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rs 10,000 fine for burning garbage in delhi
Next Story