Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആയിരം രൂപയുടെ പുതിയ...

ആയിരം രൂപയുടെ പുതിയ നോട്ട്​ ഉടൻ 

text_fields
bookmark_border
ആയിരം രൂപയുടെ പുതിയ നോട്ട്​ ഉടൻ 
cancel

ന്യൂഡൽഹി: ആയിരം രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് ​മുതിർന്ന ആർ.ബി.​െഎ ഉദ്യോഗസ്​ഥൻ. 1000 രൂപ നോട്ടി​​െൻറ നിർമാണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജനുവരിയിൽ ഇത്​ പുറത്തിറക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്​. എന്നാൽ നോട്ട്​ നിരോധനത്തെ തുടർന്ന്​ പിൻവലിച്ച നോട്ടുകൾക്ക്​ പകരം പുതിയ 500 രൂപ നോട്ടുകൾ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ് 1000 രൂപയുടെ അച്ചടി വൈകിയതെന്നും ഉദ്യോഗസ്​ഥൻ പറഞ്ഞു. അതേസമയം പുതിയ നോട്ട്​ ഒൗദ്യോഗികമായി ഇറക്കുക എന്നാണെന്ന് ​അറിവായിട്ടില്ല. 

നോട്ട്​ നിരോധനത്തെ തുടർന്ന്​ പിൻവലിച്ച ​15.44 ലക്ഷം കോടിക്ക്​ പകരമായാണ്​ 1000 രൂപയുടെ പുതിയ നോട്ടുകൾ കേന്ദ്ര സർക്കാർ ഇറക്കുന്നത്​. പുതിയ 500​​െൻറയും ആയിരത്തി​​െൻറയും നോട്ടുകൾക്ക്​ മികച്ച സുരക്ഷ ക്രമീകരണങ്ങളും ഒരു വശത്ത്​ മംഗൾയാ​​െൻറ ചിത്രവും ഉണ്ടായിരുന്നു. 

അതേസമയം ഫെബ്രുവരി 20 മുതൽ സേവിങ്സ്​ ബാങ്ക്​ അക്കൗണ്ടിൽ നിന്നും ഒരാഴ്​ച പിൻവലിക്കാവുന്ന പരമാവധി തുക 24000 രൂപയിൽ നിന്നും 50000 രൂപയാക്കി ആർ.ബി​.െഎ വർധിപ്പിച്ചു. മാർച്ച്​ 30  ഒാടെ തുക പിൻവലിക്കുന്നതിനുള്ള എല്ലാ പരിധിയും നീക്കുമെന്നും ആർ.ബി.​െഎ വൃത്തങ്ങൾ അറിയിച്ചു. 

1000 രൂപയും കൂടി വരുന്നതോടെ നിരോധത്തെ തുടർന്ന്​ വിപണിയിലുണ്ടായ നോട്ട്​ ക്ഷാമത്തിന് അറുതിയുണ്ടാകുമെന്നാണ് ​കരുതുന്നത്. ബാങ്കിലെത്തിയ പഴയ നോട്ടുകളുടെ കൃത്യമായ കണക്ക്​ ഇതുവരെ ആർ.ബി.​െഎ വെളിപ്പെടുത്തിയിട്ടില്ല. വിദേശത്തുള്ള ഇന്ത്യക്കാർക്ക്​ മാർച്ച്​ 31വരെയും എൻ.ആർ.െഎക്കാർക്ക്.​ജൂൺ 30വരെയും അസാധു നോട്ട്​ ബാങ്കിൽ നിക്ഷേപിക്കാം. 

 ​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetization
News Summary - Rs 1,000 note to be back
Next Story