Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Cash
cancel
Homechevron_rightNewschevron_rightIndiachevron_rightമരണമടഞ്ഞ യാചകന്‍റെ...

മരണമടഞ്ഞ യാചകന്‍റെ വീട്ടിൽനിന്ന്​ കണ്ടെടുത്തത്​ നിരോധിച്ച നോട്ടുകൾ ഉൾപ്പെടെ ലക്ഷങ്ങൾ

text_fields
bookmark_border

തിരുപ്പതി: മരണമടഞ്ഞ യാചകന്‍റെ വീട്ടിൽനിന്ന്​ കണ്ടെടുത്തത്​ നിരോധിച്ച ആയിരത്തിന്‍റെ നോട്ടുകൾ ഉൾപ്പെടെ ലക്ഷങ്ങൾ. തിരുമല തിരുപ്പതി ദേവസ്വത്തിന്‍റെ വിജിലൻസ്​ വിഭാഗം ഉദ്യോഗസ്​ഥരാണ്​ പണം ​കണ്ടെടുത്തത്​.

ഭിക്ഷയെടുത്തും ചെറിയ ജോലികൾ ചെയ്​തുമായിരുന്നു ശ്രീനിവാസാചാരിയുടെ ജീവിതം. 2007ൽ തിരുമലയിൽ ശ്രീനിവാസാചാരിക്ക്​ താമസിക്കാൻ ഒരു വീട്​ നൽകിയിരുന്നു. അന്നുമുതൽ തന്‍റെ സമ്പാദ്യം വീട്ടിൽ അദ്ദേഹം സൂക്ഷിച്ചുപോരുകയായിരുന്നു.

കഴിഞ്ഞവർഷം രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. ബന്ധുക്കളാരും ഇല്ലാത്തതിനാൽ ശ്രീനിവാസാചാരിക്ക്​ നൽകിയ വീട്​ തിരിച്ചെടുക്കാൻ തിരുമല തിരുപ്പതി ദേവസ്​ഥാനം തീരുമാനിക്കുകയായിരുന്നു. തുടർന്ന്​ ടി.ടി.ഡിയും റവന്യൂ അധികൃതരും കഴഞ്ഞദിവസം ശ്രീനിവാസാചാരിയുടെ വീട്ടിലെത്തുകയായിരുന്നു.

വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ രണ്ടു പെട്ടികളും കണ്ടെടുത്തു. പെട്ടിനിറയെ പണം കണ്ട്​ ഉദ്യോഗസ്​ഥർ അമ്പരക്കുകയായിരുന്നു. അതിൽ നിരോധിച്ച ആയിരത്തിന്‍റെ നോട്ടുകൾ ഉൾപ്പെടെ 10 ലക്ഷം രൂപയുണ്ടായിരുന്നു. ക​ണ്ടുകെട്ടിയ പണം ടി.ടി.ഡി അധികൃതർ ടി.ടി.ഡി ട്രഷറിയിൽ നിക്ഷേപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeggarDemonetised NotesTirumala
News Summary - Rs 10 Lakhs Cash Including Demonetised Notes Recovered from Deceased Beggar’s Home
Next Story