വ്യാജ മദ്യദുരന്തം: 10 ലക്ഷം സഹായം നൽകിയത് കൂടുതലെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചത് വളരെ കൂടുതലാണെന്ന് മദ്രാസ് ഹൈകോടതി.
ജൂൺ 18നുണ്ടായ സംഭവത്തിൽ 64 പേരാണ് മരിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ധനസഹായം പ്രഖ്യാപിച്ചത്. പണം ഉടൻ കൈമാറുകയും ചെയ്തു. മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിനെ എതിർത്ത് മുഹമ്മദ് ഘോഷ് സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് മഹാദേവൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
കൂടുതൽ തുക എങ്ങനെ നൽകിയെന്ന് ചോദിച്ച ജഡ്ജിമാർ നഷ്ടപരിഹാരം പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ അഭിപ്രായം അറിയിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

