Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.പി. ദിവ്യയുടെ ബിനാമിയല്ല; നടപടിക്രമം പാലിക്കാതെയാണ് കരാർ നേടിയതെന്ന് തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകും: കാർട്ടൺ ഇന്ത്യ എം.ഡി

text_fields
bookmark_border
പി.പി. ദിവ്യയുടെ ബിനാമിയല്ല; നടപടിക്രമം പാലിക്കാതെയാണ് കരാർ നേടിയതെന്ന് തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകും: കാർട്ടൺ ഇന്ത്യ എം.ഡി
cancel

കണ്ണൂർ: താൻ പി.പി. ദിവ്യയുടെ ബിനാമിയാണെന്നും ടെൻഡർ ഇല്ലാതെയാണ് കമ്പനിക്ക് നിർമാണ കരാറുകൾ ലഭിച്ചതെന്നുമുള്ള ആരോപണങ്ങൾ തള്ളി കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. മുഹമ്മദ് ആസിഫ്. നടപടി പാലിച്ചാണ് കരാർ നേടിയത്. ഇല്ലെന്ന് തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും കമ്പനിക്കുമെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടുവെന്നും ആസിഫ് ആരോപിച്ചു. മറ്റൊരാൾ വഴിയാണ് പണം ആവശ്യപ്പെട്ടത്. ഷമ്മാസിനെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരൻ എന്താണ് തന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് അറിയില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഷമ്മാസ് ഈ ആരോപണം ഉന്നയിക്കുന്നു. ആരോപണങ്ങളെല്ലാം ഹൈക്കോടതി പരിശോധിച്ചതാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണം നടക്കേണ്ടത് തന്റെയും കൂടി ആവശ്യമാണെന്ന് ആസിഫ് പറഞ്ഞു.

കാസർകോട് ജില്ലാ പഞ്ചായത്തിലെ ആരുമായും ബന്ധമില്ല. പണമിടപാടും നടന്നിട്ടില്ല. പലയിടങ്ങളിലും തനിക്ക് സ്ഥലമുണ്ട്. അതിനർഥം താൻ നേതാക്കളുടെ ബിനാമിയാണെന്നല്ലെന്നും ആസിഫ് പറഞ്ഞു.

ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്ന പരാതിയിലാണ് ദിവ്യക്കെതിരെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കാർട്ടൺ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നാണ് പരാതിയിലെ ആരോപണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rs 1 crore reward will be given if it is proven- Carton India MD
Next Story