Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നോ​​മ്പ്​ എന്നാൽ...

'നോ​​മ്പ്​ എന്നാൽ നോമ്പാണ്​, ഞാൻ മുറിക്കില്ല' -മാർകണ്ഡേയ കട്​ജു

text_fields
bookmark_border
നോ​​മ്പ്​ എന്നാൽ നോമ്പാണ്​, ഞാൻ മുറിക്കില്ല -മാർകണ്ഡേയ കട്​ജു
cancel

ന്യൂഡൽഹി: മുസ്​ലിംകൾക്ക്​ ​െഎക്യദാർഢ്യവുമായി റമദാനിലെ അവസാന വെള്ളിയാഴ്​ച അനുഷ്​ടിച്ച നോമ്പിന്‍റെ അനുഭവം പങ്കുവെച്ച്​ സുപ്രീംകോടതി മുൻ ജഡ്​ജി​ മാർകണ്ഡേയ കട്​ജു. പ്രായം പരിഗണിച്ച്​ നോമ്പ്​ മുറിക്കണമെന്ന്​​ അഭ്യർഥിച്ച്​ നിരവധി മുസ്​ലിം സുഹൃത്തുക്കൾ മെസേജ്​ അയച്ചിരുന്നതായി കട്​ജു പറഞ്ഞു. അത്​ ഇസ്​ലാം അനുവദിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. നോമ്പ്​ എന്നാൽ നോമ്പ്​ തന്നെയാ​ണെന്നും താൻ മുറിക്കില്ലെന്നും അവരോട്​ മറുപടി പറഞ്ഞതായി കട്​ജു ഫേസ്​ബുക്​ പോസ്റ്റിൽ വ്യക്​തമാക്കി.

''പുലർച്ചെ 3.30ന് അത്താഴത്തിന്​ റൊട്ടിയും പാലും മുട്ടയും കഴിച്ചു. വൈകീട്ട്​ 7.02 ന് ഇഫ്താർ (നോമ്പുതുറ) സമയം വരെ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല. എന്‍റെ മുമ്പത്തെ എഫ്ബി പോസ്റ്റ് വായിച്ച ഒരു മുസ്​ലിം അയൽക്കാരൻ എനിക്ക് ഇഫ്താറിനായി ഈത്തപ്പഴം, തണ്ണിമത്തൻ, ഷമാം തുടങ്ങിയ പഴങ്ങളും രുചികരമായ മട്ടൺ ബിരിയാണിയും മറ്റ് വെജിറ്റേറിയൻ, നോൺ വെജ് വിഭവങ്ങളും എത്തിച്ചു. ഞാൻ സന്തോഷത്തോടെ കഴിച്ചു. ഞാൻ വൃദ്ധനായതിനാൽ അസുഖം വരുമെന്നും ഇഫ്താർ സമയത്തിന് മുമ്പായി ഞാൻ നോമ്പ്​ മുറിക്കണ​മെന്നും അത് അനുവദനീയമാ​െണന്നും പറഞ്ഞ്​ പകൽ സമയത്ത് നിരവധി മുസ്‌ലിംകൾ എനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ചൂടുള്ള കാലാവസ്ഥയായതിനാൽ ഞാൻ വെള്ളം കുടിക്കുകയെങ്കിലും ചെയ്യണമെന്ന്​ ചിലർ പറഞ്ഞു. പക്ഷേ, നോമ്പ്​ എന്നാൽ നോമ്പ്​ തന്നെയാണെന്നും ഞാൻ മുറിക്കില്ലെന്നും അവർക്ക്​ മറുപടി നൽകി. നോമ്പനുഷ്​ടിച്ചിട്ടും ഞാൻ സുഖമായിരിക്കുന്നു'' -കട്​ജു ഫേസ്​ബുക്​ കുറിപ്പിൽ പറഞ്ഞു.

മതത്തി​െൻറ പേരിൽ ഭിന്നിപ്പിക്കുന്നവർക്കും മുസ്​ലിംകളെ തീവ്രവാദികളെന്ന്​ ആക്ഷേപിക്കുന്നവർ​ക്കും തിരിച്ചടി നൽകുന്നതി​െൻറ ഭാഗമായി അമുസ്​ലിംകൾ​ നോ​െമ്പടുക്കണമെന്ന്​ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ കട്​ജു അഭ്യർഥിച്ചിരുന്നു. ​

​'പരി​ശുദ്ധ റമദാൻ മാസത്തിലെ അവസാനത്തെ ജുമുഅയാണ്​ മേയ്​ ഏഴിലേത്​. മുസ്​ലിം സഹോദരങ്ങളോടുള്ള ബഹുമാനവും ഐക്യദാർഢ്യവുമായി കഴിഞ്ഞ 25 വർഷമായി തുടരുന്നതുപോലെ, നാളെയും ഞാൻ ​നോ​െമ്പടുക്കുന്നുണ്ട്​. ലോകമെമ്പാടുമുള്ള എല്ലാ അമുസ്‌ലിംകളോടും ഇത് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

അത്താഴത്തി​െൻറയും നോമ്പ്​ തുറയുടെയും സമയം നിങ്ങൾക്ക്​ മുസ്​ലിം സുഹൃത്തുക്കളിൽനിന്ന്​ മനസ്സിലാക്കാൻ സാധിക്കും. അല്ലെങ്കിൽ ഇൻറർനെറ്റിൽനിന്ന്​ ലഭ്യമാകും. ഇൗ സമയത്ത്​ ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്​.

മതത്തി​െൻറ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്​ലിംകളെ മതഭ്രാന്തന്മാർ, തീവ്രവാദികൾ, ദേശവിരുദ്ധർ എന്നിങ്ങനെ പൈശാചികവൽക്കരിക്കാനും ശ്രമിക്കുന്നവർക്കെതിരെയുള്ള പ്രതീകാത്മക തിരിച്ചടിയും നിരാകരണവുമാണിത്' ^കട്​ജു ​ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Markandey Katjuramadanroza
News Summary - roza is roza, and I would not break it -Markandey Katju
Next Story