ട്രാഫിക് പിഴ സംബന്ധിച്ച തർക്കം: എം.എൽ.എയുടെ ഭർത്താവ് പൊലീസിനെ അടിച്ചെന്ന് പരാതി
text_fieldsകോട്ട: ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എയുടെ ഭർത്താവും കൂട്ടരും പൊലീസ് ഉദ്യോഗസ്ഥെന തല്ലിയെന്ന് പരാതി. ബി.ജെ.പി എം.എൽ.എ ചന്ദ്രകാന്ത െമഗ്വാളിെൻറ ഭർത്താവ് നരേഷ് മെഗ്വാൾ തല്ലിയെന്നാണ് പൊലീസ് പറയുന്നത്.
ബി.ജെ.പി പ്രവർത്തകന് നൽകിയ ട്രാഫിക് പിഴ റദ്ദാക്കണമെന്ന് ആവശ്യെപ്പട്ട് നരേഷ് മെഗ്വാളിെൻറ നേതൃത്വത്തിൽ ഒരു കൂട്ടം പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസുകാരുമായി തർക്കത്തിലേർപ്പെടുകയുമായിരുന്നു. ഇതിനിടെ നരേഷ് പൊലീസ് ഉദ്യോഗസ്ഥനെ അടിച്ചു. സംഘർഷം കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോൾ മറ്റു പൊലീസുകാർ ലാത്തിവീശി പ്രക്ഷോഭകരെ ഒാടിച്ചു. എന്നാൽ പൊലീസുകാർക്കു നേരെ കല്ലെറിഞ്ഞാണ് ഇവർ പകരം വീട്ടിയത്.
പൊലീസുകാരെ കൈയേറ്റം ചെയ്തുവെന്നും അവർക്ക് പരിക്കുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ നരേഷ് മെഗ്വാളിനും ആറ് ബി.ജെ.പി പ്രവർത്തകർക്കുമെതിരെ കേെസടുത്തിട്ടുണ്ട്.
എന്നാൽ, തെൻറ ഭർത്താവിനെയും പാർട്ടി പ്രവർത്തകരെയും പൊലീസ് അക്രമിക്കുകയും തടവിൽ വെക്കുകയും ചെയ്തുവെന്ന് എം.എൽ.എ ആരോപിച്ചു. അക്രമണത്തിനിടെ തെൻറ സാരി കീറിയെന്നും വളകൾ പൊട്ടിപ്പോയെന്നും അവർ പറഞ്ഞു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കോട്ട പൊലീസ് സൂപ്രണ്ട് സവായ് സിങ് ഗോദര അറിയിച്ചു.
നിയമം കൈയിലെടുക്കാനുള്ള അവകാശം ആർക്കുമില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികളെടുക്കുെമന്നും മന്ത്രി രാജേന്ദ്ര റാത്തോർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
