Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബംഗാളിൽ ബി.ജെ.പി രഥയാത്രയെ വെട്ടാൻ മറ്റൊരു റാലിയുമായി മമതയും തൃണമൂലും
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ ബി.ജെ.പി...

ബംഗാളിൽ ബി.ജെ.പി രഥയാത്രയെ വെട്ടാൻ മറ്റൊരു റാലിയുമായി മമതയും തൃണമൂലും

text_fields
bookmark_border

കൊൽക്കത്ത: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വർഗീയ രാഷ്​ട്രീയം ഇളക്കിവിട്ട്​ ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബി.ജെ.പിയുടെ രഥയാത്ര നാളെ തുടങ്ങാനിരിക്കെ അതി​െന വെട്ടാൻ മറ്റൊരു 'രഥയാത്ര'യുമായി തൃണമൂൽ യൂത്ത്​ കോൺഗ്രസ്​. നദിയയിൽ നാളെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ പരിവർത്തൻ രഥയാത്രക്ക്​ തുടക്കം കുറിക്കാനിരിക്കെയാണ്​ അതേ സ്​ഥലത്ത്​ അതേ ദിവസം കൂടുതൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ ശക്​തിപ്രകടനത്തിന്​​ തൃണമൂൽ ഒരുങ്ങുന്നത്​. രണ്ടു ദിവസം നീളുന്ന മോ​ട്ടോർ സൈക്കിൾ റാലിയാകും പാർട്ടി നടത്തുക. ആയിരക്കണക്കിന്​ മോ​ട്ടോർ സൈക്കിളുകൾ റാലിയിൽ അണിനിരക്കുമെന്നാണ്​ പാർട്ടി ​പ്രഖ്യാപനം.

ബി.ജെ.പി രഥയാത്രക്ക്​ അനുമതി നിഷേധിച്ചെന്ന്​ ആരോപണം ഉയർന്നിരുന്നുവെങ്കിലും അനുമതി നൽകിയതിനു പിറകെയാണ്​ സ്വന്തം കക്ഷിയുടെ യുവ സംഘടനക്കും അതേദിവസം അതേ സ്​ഥലത്ത്​ റാലിക്ക്​ അനുമതി നൽകി തൃണമൂലും മമതയും വീണ്ടും ഞെട്ടിച്ചത്​. പരിവർത്തൻ രഥയാത്രയാണ്​ ബി.ജെ.പിയുടെതെങ്കിൽ ജനസമർഥൻ യാത്രയെന്നാകും തൃണമൂൽ പരിപാടിയുടെ പേര്​. ജില്ലയിലുടനീളം തൃണമൂൽ യൂത്ത്​ കോൺഗ്രസ്​ ബാനർ വഹിച്ചുള്ള മോ​ട്ടോർ സൈക്കിളുകൾ ശക്​തി പ്രകടനമായി നീങ്ങും.

ബി.ജെ.പി യാത്രക്ക്​ അനുമതി നിഷേധിച്ചെന്ന വാർത്ത അടിസ്​ഥാനരഹിതമാണെന്ന്​ തൃണമൂൽ കോൺഗ്രസ്​ വാർത്താകുറിപ്പിൽ അറിയിച്ചു. നദിയ പൊലീസ്​ മേധാവിയും അനുമതി നിഷേധം ഇല്ലെന്ന്​ അറിയിച്ചു. എന്നാൽ, ഇസെഡ്​ കാറ്റഗറി സുരക്ഷയുള്ള നദ്ദയെ സ്വീകരിക്കാൻ ഒരുക്കം എന്തൊക്കെ നടത്തിയെന്ന്​ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. യാത്രയുടെ ലക്ഷ്യസ്​ഥാനം, രാത്രികളിൽ തങ്ങുന്ന സ്​ഥലങ്ങൾ, താമസ സൗകര്യം തുടങ്ങിയവയും അറിയിക്കണം.

രഥയാത്രക്ക്​ അനുമതി തേടിയിരുന്നില്ലെന്ന്​ ബി.ജെ.പി പശ്​ചിമ ബംഗാൾ ജനറൽ സെക്രട്ടറി പ്രതാപ്​ ബാനർജിയും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BengalTrinamool RallySame PlaceSame Time
News Summary - Row Over BJP Rath Yatra, Trinamool Rally In Bengal, Same Place, Same Time
Next Story