Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ പ്ലസ്​ ടു...

അസമിൽ പ്ലസ്​ ടു സിലബസിൽ നിന്ന്​ 'നെഹ്​റു പുറത്ത്'​; പ്രതിഷേധവുമായി കോൺഗ്രസ്​

text_fields
bookmark_border
അസമിൽ പ്ലസ്​ ടു സിലബസിൽ നിന്ന്​ നെഹ്​റു പുറത്ത്​; പ്രതിഷേധവുമായി കോൺഗ്രസ്​
cancel

ദിസ്​പൂർ: അസമിൽ പ്ലസ്​ ടു​ സിലബസിൽ നിന്ന്​ ജവഹർലാൽ നെഹ്​റുവിൻെറ നയങ്ങൾ, അയോധ്യ തർക്കം, ഗുജറാത്ത്​ കലാപം തുടങ്ങിയവയുമായി ബന്ധ​പ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധം.

അസം ഹയർസെക്കൻഡറി എഡ്യുക്കേഷൻ കൗൺസിലാണ്​(എ.എച്ച്​.എസ്​.ഇ.സി) പാഠഭാഗങ്ങൾ ഒഴിവാക്കിയത്​. കോവിഡ്​ മൂലം വിദ്യാർഥികൾക്ക്​ പഠന സമയം നഷ്​ടമായതിനാൽ പഠനഭാരം കുറക്കുന്നതിന്​ വേണ്ടിയാണ്​ നടപടിയെന്നാണ്​ വിശദീകരണം.

ജവഹർലാൽ നെഹ്​റുവിൻെറ നയങ്ങളും സംഭാവനകളും വിവരിക്കുന്ന പാഠഭാഗം സിലബസിൽ തിരികെ ഉൾപ്പെടുത്താൻ എ.എച്ച്​.എസ്​.ഇ.സിക്ക്​ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ ദേബബ്രത സായ്​കിയ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്​ കത്ത്​ നൽകി. വിദ്യാർഥികളുടെ പഠനഭാരം കുറക്കാനുള്ള ഏത്​ തരത്തിലുള്ള ചുവടു​െവപ്പും സ്വാഗതാർഹമാണ്​. എന്നാൽ ഒഴിവാക്കിയ പാഠഭാഗങ്ങളുടെ തെരഞ്ഞെടുപ്പ്​ ചോദ്യം ചെ​യ്യപ്പെടേണ്ടതാണെന്ന് സായ്​കിയ അഭിപ്രായപ്പെട്ടു.

ജവഹർലാൽ നെഹ്​റുവിൻെറ വിദേശ നയങ്ങളും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുന്നോട്ട്​ വെച്ച 'ഗരീബി ഹഠാവോ'​ പ്രചാരണവും സിലബസിൽ നിന്ന്​ ഒഴിവാക്കിയത് അദ്ദേഹം കത്തിൽ​ ചൂണ്ടിക്കാട്ടി.

ശാസ്ത്ര സാങ്കേതികവിദ്യയിലൂടെ രാജ്യത്തിൻെറ വ്യാവസായികവൽക്കരണത്തിന് ഊന്നൽ നൽകിയാണ് നെഹ്‌റു ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയതെന്ന് ഏതൊരു നിഷ്​പക്ഷ വ്യക്തിയും സമ്മതിക്കും.

ശീതയുദ്ധക്കാലത്ത്​ ചേരിചേരാ നയത്തിലൂടെ നെഹ്​റു ലോകത്തിൻെറ ബഹുമാനം പിടിച്ചു പറ്റിയിരുന്നു. രാഷ്​ട്രത്തെ പടുത്തുയർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജവഹർലാൽ നെഹ്​റു സമാനതകളില്ലാത്ത സംഭാവനയാണ്​ നൽകിയതെന്ന്​ രാഷ്​ട്രീയ എതിരാളികളായ അടൽ ബിഹാരി വാജ്​പേയി, പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ തുടങ്ങിയവർ പോലും പരസ്യമായി സമ്മതിച്ചതാണെന്നും സായ്​കിയ കത്തിൽ വ്യക്തമാക്കി.

നെഹ്​റുവിൻെറ പ്രതിച്ഛായ തകർക്കാനും അദ്ദേഹത്തിൻെറ സംഭാവനകളെ നിഷേധിക്കുവാനുമുള്ള പ്രചാരണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന്​ ഉയരുന്നത്​ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്​. നെഹ്​റുവിനെ കുറിച്ചുള്ള പാഠഭാഗം കരിക്കുലത്തിൽ നിന്ന്​ നീക്കം ചെയ്യാനുള്ള എ.എച്ച്​.എസ്​.ഇ.സിയുടെ തീരുമാനത്തിന്​ പിന്നിൽ ഈ കേ​ന്ദ്രങ്ങളാണെന്ന്​ സംശയിക്കുന്നതിന്​ കാരണമുണ്ടെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressJawaharlal Nehruassam
Next Story